- Trending Now:
കൊച്ചി: മുൻനിര ടെലികോം സേവനദാതാക്കളായ വി തങ്ങളുടെ ഫാമിലി പ്ലാനിൻറെ ഭാഗമായി സെക്കൻഡറി ഉപഭോക്താക്കൾക്ക് പ്രത്യേക ഇളവുകൾ ലഭ്യമാക്കുന്ന ഇത്തരത്തിലെ ആദ്യ പദ്ധതി അവതരിപ്പിച്ചു. ഇതിനു പുറമെ 40 ലക്ഷം രൂപയുടെ ട്രാവൽ ഇൻഷൂറൻസ്, മെഡിക്കൽ എമർജൻസി പരിരക്ഷ, ബാഗ്ഗേജ് നഷ്ടമാകുന്നതിനെതിരെയുള്ള പരിരക്ഷ, യാത്ര തടസപ്പെടുന്നതിനെതിരെയുള്ള പരിരക്ഷ തുടങ്ങിയവയെല്ലാം വെറും 285 രൂപയ്ക്ക് ഇതിൽ ലഭ്യവുമാണ്. ഈ പദ്ധതിയുടെ ഭാഗമായി വി ഫാമിലി പോസ്റ്റ് പെയ്ഡ് പദ്ധതികളിലുള്ള സെക്കൻഡറി അംഗങ്ങൾക്ക് അന്താരാഷ്ട്ര റോമിങ് പാക്കിൽ 10 ശതമാനം ഇളവു ലഭിക്കും. റെഡ്എക്‌സ് ഫാമിലി ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര റോമിങ് പാക്കുകളിൽ 25 ശതമാനം ഇളവു ലഭിക്കും.
2999 രൂപ മുതലുള്ള പത്തു ദിവസം, 14 ദിവസം, 30 ദിവസം പായ്ക്കുകളിൽ ഈ ഇളവു ലഭ്യമാണ്. രണ്ടു മുതൽ അഞ്ചു വരെ അംഗങ്ങളെ ഉൾപ്പെടുത്താനാവുന്ന വി ഫാമിലി പോസ്റ്റ് പെയ്ഡ് പദ്ധതികൾ 701 രൂപ മുതൽ ലഭ്യമാണ്. ഇതിനു പുറമെ ഒരു അംഗത്തിന് 299 രൂപ നിരക്കിൽ എട്ടു വരെ സെക്കൻഡറി അംഗങ്ങളെ ഉൾപ്പെടുത്താൻ വി ഉപഭോക്താക്കൾക്ക് സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.