Sections

ശബരിമലയിൽ കുട്ടികൾക്ക് സുരക്ഷയേകാൻ കേരളാ പോലീസ് - വി സഹകരണം

Wednesday, Dec 20, 2023
Reported By Admin
VI and Kerala Police

പത്തനംതിട്ട, ഡിസംബർ 20, 2023: മണ്ഡലകാലം ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രാജ്യത്തെ മുൻനിര ടെലികോം സേവനദാതാവായ വി കേരളാ പോലീസുമായി സഹകരിക്കുന്നു. വൻ തിരക്കിനിടയിൽ കുട്ടികളെ കാണാതാകുന്നത് ഓരോ വർഷവും ആശങ്കഉയർത്താറുണ്ട്. ഇവരെ ഉറ്റവരുടെ അടുത്തെത്തിക്കാൻ കേരളാ പോലീസും വലിയ ശ്രമം നടത്തേണ്ടി വരാറുണ്ട്. തീർത്ഥാടകരും പോലീസ് വകുപ്പും നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കി തീർത്ഥാടകരെ സുരക്ഷിതരാക്കാൻ വേണ്ടി ക്യുആർ കോഡ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെയുള്ള ബാൻഡാണ് വി തയ്യാറാക്കിയിരിക്കുന്നത്.

തീർത്ഥാടകർക്ക് കേരളത്തിലെ ഏറ്റവും അടുത്തുള്ള വി സ്റ്റോറോ പമ്പയിലെ വി സ്റ്റാളോ സന്ദർശിച്ച് രക്ഷിതാവിൻറേയോ കുടുംബാംഗങ്ങളുടേയോ മൊബൈൽ നമ്പർ നൽകി ക്യൂആർ കോഡ് സംവിധാനമുള്ള ബാൻഡിനായി രജിസ്റ്റർ ചെയ്യാം. കുട്ടികളുടെ കയ്യിൽ ഈ ബാൻഡ് കെട്ടി ഈ സേവനം പ്രയോജനപ്പെടുത്താം. കൂട്ടം തെറ്റിപോയ കുട്ടികളെ കണ്ടെത്തുമ്പോൾ അടുത്തുള്ള കേരളാ പോലീസ് ചെക് പോസ്റ്റിൽ എത്തിക്കുക. അവിടെ ഡ്യൂട്ടിയിലുള്ള ഓഫിസർമാർ ക്യുആർ കോഡ് സ്കാൻ ചെയ്യ് രജിസ്ട്രേഡ് മൊബൈൽ നമ്പറിൽ വിളിക്കുകയും ചെയ്യും. അങ്ങനെ അറിയിക്കുമ്പോൾ രക്ഷിതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ പോലീസ് ചെക് പോസ്റ്റിൽ തങ്ങളുടെ കുട്ടികളെ കൈപ്പറ്റാവുന്നതാണ്.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അജിത്ത് വി ഐപിഎസ് വോഡഫോൺ ഐഡിയ ലിമിറ്റഡിൻറെ കേരള സർക്കിൾ ഓപ്പറേഷൻസ് ഹെഡും വൈസ് പ്രസിഡൻറുമായ ബിനു ജോസിൻറെ സാന്നിധ്യത്തിൽ പത്തനംതിട്ട എസ്പി ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് വി ക്യൂആർ കോഡ് ബാൻഡുകൾ ഒദ്യോഗികമായി പുറത്തിറക്കി.

ജീവിതം ലളിതവും കൂടുതൽ മെച്ചപ്പെട്ടതും ആക്കുന്നതിനായി മൂല്യവർധിത സേവനങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുവാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന കാര്യത്തിൽ വി എന്നും മുന്നിലാണെന്ന് എല്ലാ ശബരിമല തീർത്ഥാടകർക്കും ആശംസകൾ നേർന്നുകൊണ്ട് വോഡഫോൺ ഐഡിയ ലിമിറ്റഡിൻറെ കേരള സർക്കിൾ ഓപ്പറേഷൻസ് ഹെഡും വൈസ് പ്രസിഡൻറുമായ ബിനു ജോസ് പറഞ്ഞു.

VI and Kerala Police
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അജിത്ത് വി ഐപിഎസ് വോഡഫോൺ ഐഡിയ ലിമിറ്റഡിൻറെ കേരള  സർക്കിൾ ഓപ്പറേഷൻസ് ഹെഡും വൈസ് പ്രസിഡൻറുമായ ബിനു ജോസിൻറെ സാന്നിധ്യത്തിൽ പത്തനംതിട്ട എസ്പി ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് വി ക്യൂആർ കോഡ് ബാൻഡുകൾ ഒദ്യോഗികമായി പുറത്തിറക്കി. പത്തനംതിട്ട ഡിസ്ട്രിക്ട്  ഹെഡ്ക്വാർട്ടേഴ്‌സ് അസിസ്റ്റൻറ് കമാൻഡൻറ് എം. സി. ചന്ദ്രശേഖരൻ, പമ്പ സിഐ മഹേഷ്‌കുമാർ എസ് എന്നിവരെയും കാണാം.

മണ്ഡല-മകരവിളക്ക് കാലത്ത് അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിലൊന്ന് പരിഹരിക്കുന്നതിന് വിയുടെ സാങ്കേതിക സഹായം അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട്. വി സുരക്ഷ ക്യുആർ കോഡ് ബാൻഡ് കൂട്ടം തെറ്റിപോകുന്ന തീർഥാടകരായ കുട്ടികളെ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഒടുവിൽ കുട്ടികളെ അവരുടെ രക്ഷിതാക്കളൾക്ക് കൈമാറാൻ കേരള പോലീസ് സേനയെ വളരെയധികം സഹായിക്കുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അജിത്ത് വി ഐപിഎസ് പറഞ്ഞു.

കേരളത്തിലുള്ള ഏറ്റവും അടുത്ത വി സ്റ്റോറിലെത്തിയോ പമ്പയിലുള്ള വി സ്റ്റാളിൽ എത്തിയോ ആവശ്യമായ വിവരങ്ങൾ നൽകി ക്യുആർ കോഡ് ബാൻഡിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. തീർത്ഥാടന കാലം ഈ ക്യുആർ കോഡ് ബാൻഡുകൾ പ്രവർത്തനസജ്ജമായിരിക്കും. ഇതു കൈമാറ്റം ചെയ്യാനാവാത്തതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.