- Trending Now:
പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും വിഷരഹിത പച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ നഗരങ്ങളിലും നഗര പ്രാന്ത പ്രദേശങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ റിസർച്ചിന്റെ (ഐ.സി.എ.ആർ.) സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പ് - സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള മുഖേന രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് വെർട്ടിക്കൽ മാതൃകയിൽ പച്ചക്കറി കൃഷി നടപ്പിലാക്കുവാൻ ലക്ഷ്യമിടുന്നു.
ഒരു സ്ക്വയർ മീറ്റർ വിസ്തൃതിയിൽ സ്ഥാപിക്കുവാൻ കഴിയുന്ന 4 അടുക്കുകളുള്ള അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രക്ച്ചറിനൊപ്പം 16 ചെടിച്ചട്ടികൾ, 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീൽ മാധ്യമം (ചകിരിച്ചോർ), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയ വിളകളുടെ വിത്ത്, സസ്യ പോഷണ-സംരക്ഷണ പദാർത്ഥങ്ങൾ, 25 ലിറ്റർ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാറ്റാം.
കാർഷിക സംരംഭകത്വ പ്രോത്സാഹനത്തിനായുള്ള ഡി.പി.ആർ ക്ലിനിക്കുമായി വൈഗ മേള ശനിയാഴ്ച മുതൽ... Read More
22100/- രൂപ ആകെ ചെലവ് വരുന്ന ഒരു യൂണിറ്റ് അർക്ക വെർട്ടിക്കൽ ഗാർഡൻ 10525/- രൂപ ധനസഹായത്തോടെയാണ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക. www.shm.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഗുണഭോക്തൃവിഹിതമായ 11575/- രൂപ അപേക്ഷയോടൊപ്പം ഓൺലൈനായി മുൻകൂർ അടയ്ക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്ക്
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ-കേരള
യൂണിവേഴ്സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം
ഫോൺ- 0471 2330857, 9188954089
വെബ്: www.shm.kerala.gov.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.