Sections

വേദാന്ത ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ; ഓഹരി ഒന്നിന് 300 രൂപ കടന്നു

Wednesday, Apr 03, 2024
Reported By Admin
Vedanta

കൊച്ചി: വേദാന്ത ലിമിറ്റഡിൻറെ ഓഹരികളിൽ കുതിപ്പ്. നിർദിഷ്ട വിഭജനം, ആഗോള ലോഹ വിലകളിലെ വർധന, കമ്പനിയിലെ ഡിലീവറേജിംഗ് നടപടികൾ എന്നിവയുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ചത്തെ (ഏപ്രിൽ 2) വ്യാപാരത്തിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 301.95 രൂപയിലെത്തി. എൻഎസ്ഇയിൽ വേദാന്തയുടെ ഓഹരി 4.5 ശതമാനത്തിലധികം ഉയർന്ന് 300.85 രൂപയിലാണ് ക്ലോസ് ചെയ്തത്. മാർച്ച് 26 മുതൽ ഓഹരിയിൽ ഏകദേശം 10 ശതമാനം നേട്ടമാണ് കൈവരിച്ചത്.

ഒന്നിലധികം ഘടകങ്ങൾ കാരണം കുതിച്ചുയരുന്ന ആഗോള ലോഹ വിലയിലെ കരുത്തിന് അനുസൃതമായാണ് വേദാന്തയുടെ കുതിപ്പ് പ്രകടമായത്. ലോഹങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയായതിനാൽ ഇരുമ്പയിര്, സ്റ്റീൽ, ചെമ്പ്, അലുമിനിയം എന്നിവയുടെ മുൻനിര ഉൽപ്പാദകനും വിതരണക്കാരുമായ വേദാന്ത ഉൾപ്പെടെയുള്ള ലോഹ ഓഹരികളിൽ ശക്തമായ കുതിപ്പിന് കാരണമായി. കമ്പനിയുടെ ബിസിനസ് സാധ്യതകളുടെ മറ്റ് ലാഭത്തിൻറെയും പ്രതിഫലനമാണ് ഈ കുതിപ്പ്.

ഏപ്രിൽ 2023 മുതൽ 2024 മാർച്ച് വരെ വേദാന്ത ഏകദേശം 5 ബില്യൺ ഡോളർ വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ അടുത്ത സാമ്പത്തിക വർഷം 6 ബില്യൺ ഡോളറിൻറെ വരുമാനമാണ് ലക്ഷ്യമിട്ടിട്ടുണ്ട്. മുന്നോട്ടുള്ള വർഷം ഇത് 7-7.5 ബില്യൺ ഡോളറായി ഉയർത്താനും പദ്ധതിയുണ്ട്.

അതേസമയം അലുമിനിയം ഉൾപ്പെടെയുള്ള പ്രധാന ബിസിനസ്സുകളെ പ്രത്യേക ലിസ്റ്റ് ചെയ്ത കമ്പനികളാക്കി വിഭജിക്കാനും വിഭജിക്കപ്പെട്ട സ്ഥാപനങ്ങളിലുടനീളം കടം വകയിരുത്താനുമുള്ള ശ്രമത്തിലാണെന്ന് കമ്പനി വക്താവ് അറിയിച്ചു. 3 വർഷത്തിൽ കടം 3 ബില്യൺ ഡോളർ കുറയ്ക്കാൻ കമ്പനി നേരത്തെ പദ്ധതിയിട്ടിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.