Sections

20 ബില്യണ്‍ ഡോളറിന്റെ അര്‍ദ്ധചാലക പദ്ധതി വേദാന്ത കമ്പനി ഗുജറാത്തില്‍ നടപ്പിലാക്കും

Tuesday, Sep 13, 2022
Reported By MANU KILIMANOOR

തായ്വാനിലെ ഫോക്സ്‌കോണിനൊപ്പം ചിപ്പ് നിര്‍മ്മാണത്തിനൊരുങ്ങി വേദാന്ത ഗ്രൂപ്പ്


ഓയില്‍-ടു-മെറ്റല്‍സ് കൂട്ടായ്മയായ വേദാന്ത ഗ്രൂപ്പ് ചിപ്പ് നിര്‍മ്മാണത്തിലേക്ക് കടക്കുന്നു.ഇതിനായി വേദാന്ത ഗ്രൂപ്പ് തായ്വാന്‍ കമ്പനിയായ ഫോക്‌സ്‌കോണുമായി സംയുക്ത സംരംഭം രൂപീകരിക്കുകയും ചെയ്തു.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തില്‍ വേദാന്ത ലിമിറ്റഡ് അര്‍ദ്ധചാലക പദ്ധതി ആരംഭിക്കുന്നു.തായ്വാന്‍ കമ്പനിയായ ഫോക്സ്‌കോണുമായി ചേര്‍ന്ന് 20 ബില്യണ്‍ ഡോളറിന്റെ സംയുക്ത സംരംഭമായാണ് അര്‍ദ്ധചാലക പദ്ധതി ഗുജറാത്തില്‍ നടപ്പിലാക്കുന്നത്.അര്‍ദ്ധചാലക പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനായി വേദാന്ത ഗുജറാത്തില്‍ നിന്ന് മൂലധനച്ചെലവും വിലകുറഞ്ഞ വൈദ്യുതിയും ഉള്‍പ്പെടെ സാമ്പത്തികവും സാമ്പത്തികേതരവുമായ സബ്സിഡികള്‍ കമ്പനി നേടിയിട്ടുണ്ട്.

പടിഞ്ഞാറന്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിന് സമീപം ഡിസ്പ്ലേ, അര്‍ദ്ധചാലക നിര്‍മ്മാണ സൗകര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടും, ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാകും പേരിടല്‍.വേദാന്ത ഗ്രൂപ്പ് 99 വര്‍ഷത്തെ പാട്ടത്തിന് സൗജന്യമായി 1,000 ഏക്കര്‍ (405 ഹെക്ടര്‍) ഭൂമിയും 20 വര്‍ഷത്തേക്ക് ഇളവും സ്ഥിരവുമായ വിലയില്‍ വെള്ളവും വൈദ്യുതിയും ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇരുപക്ഷവും തമ്മിലുള്ള ധാരണാപത്രത്തില്‍ ഔപചാരികമായി ഒപ്പുവെച്ചുകൊണ്ട് ഈ ആഴ്ച ഒരു പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനമായ മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങളും വേദാന്ത-ഫോക്സ്‌കോണിന്റെ മെഗാ പദ്ധതിക്ക് ആതിഥേയത്വം വഹിക്കാനുള്ള പദ്ധതികളിലായിരുന്നു.എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ നടന്ന ചര്‍ച്ചകളുടെ അവസാന ഘട്ടത്തില്‍ ഗുജറാത്ത് മഹാരാഷ്ട്രയെ പിന്തള്ളി ആ സ്ഥാനത്തെത്തി.ഇന്ത്യയുടെ അര്‍ദ്ധചാലക വിപണി 2020-ലെ 15 ബില്യണ്‍ ഡോളറില്‍ നിന്ന് 2026-ഓടെ 63 ബില്യണ്‍ ഡോളറിലെത്തുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.ലോകത്തിലെ ചിപ്പ് ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും തായ്വാന്‍ പോലെയുള്ള ഏതാനും രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, കൂടാതെ ചിപ്പ് നിര്‍മ്മാണത്തിലേക്ക് തടസ്സങ്ങളില്ലാതെ പ്രവേശനം നേടാനുള്ള വഴികള്‍ ഇന്ത്യ തേടുന്ന സാഹചര്യത്തില്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണത്തില്‍ ഒരു പുതിയ യുഗം ആരംഭിക്കാനായി ഇന്ത്യ ഇപ്പോള്‍ സജീവമായി കമ്പനികളെ ആകര്‍ഷിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.