Sections

യുടിഐ ഫ്‌ളെക്‌സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 20,400 കോടി രൂപ കടന്നു

Tuesday, Apr 14, 2026
Reported By Admin
UTI Flexi Cap Fund: Strong Long-Term Investment Option

കൊച്ചി: ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച നേട്ടം ആഗ്രഹിക്കുന്നവർക്കായി 1992-ൽ ആരംഭിച്ചതാണ് യുടിഐ ഫ്‌ളെക്‌സി ക്യാപ് ഫണ്ട്.  ഈ വിഭാഗത്തിലെ തന്നെ വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്നതുമായ പദ്ധതികളിലൊന്നാണിത്. 2026 മാർച്ച് 30-ലെ കണക്കനുസരിച്ച് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 20,400 കോടി രൂപ കടന്നു.

ആകെ ആസ്തിയുടെ കുറഞ്ഞത് 65 ശതമാനമെങ്കിലും ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോൾ ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഇക്വിറ്റി ഫണ്ടുകളാണ് ഫ്‌ളെക്‌സി ക്യാപ് ഫണ്ടുകൾ. കമ്പനികളുടെ വലുപ്പവ്യത്യാസമില്ലാതെ മികച്ച അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കും.

ഗുണമേന്മ, വളർച്ച, വാല്യൂവേഷൻ എന്നീ മൂന്ന് അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് യുടിഐ ഫ്‌ളെക്‌സി ക്യാപ് ഫണ്ടിൻറെ നിക്ഷേപ തന്ത്രം. മികച്ച ബിസിനസ്സ് പശ്ചാത്തലമുള്ളതും സാമ്പത്തിക മൂല്യം സൃഷ്ടിക്കാൻ ശേഷിയുള്ളതുമായ കമ്പനികളെയാണ് ഫണ്ട് തിരഞ്ഞെടുക്കുന്നത്. വളർച്ച രീതി പിന്തുടരുന്ന ഫണ്ട്  വിവിധ വിപണി മൂലധനങ്ങളുള്ള കമ്പനികളിലുടനീളം നിക്ഷേപം നടത്തുന്നു.

ഫണ്ടിൻറെ ആകെ നിക്ഷേപത്തിൻറെ 45 ശതമാനത്തോളവും ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, എറ്റേണൽ ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടൈറ്റൻ കമ്പനി, അവന്യൂ സൂപ്പർമാർട്‌സ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോ-എഡ്ജ് (ഇന്ത്യ), പെർസിസ്റ്റൻറ് സിസ്റ്റംസ്, ഭാരതി എയർടെൽ എന്നീ  പ്രമുഖ 10 കമ്പനികളിലായാണ്.

പ്രധാനമായും  ഇക്വിറ്റി പോർട്ട്‌ഫോളിയോ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഫണ്ട് അനുയോജ്യമാണ്. കുറഞ്ഞത് 5 മുതൽ 7 വർഷം വരെ ദീർഘകാല നിക്ഷേപം ലക്ഷ്യമിടുന്നവർക്ക് ഈ പദ്ധതി പരിഗണിക്കാം. മിതമായ റിസ്‌ക് എടുക്കാൻ തയ്യാറുള്ള നിക്ഷേപകർക്ക് ഇത് അനുയോജ്യമായ ഒരു നിക്ഷേപ മാർഗമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.