- Trending Now:
സാൻസിബാർ: പ്രമുഖ ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഏകാ മൊബിലിറ്റിയുടെ 15 ഇലക്ട്രിക് ബസുകൾ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ സാൻസിബാറിൽ ഫ്ലാഗ് ഓഫ് ചെയ്തു. സാൻസിബാർ പ്രസിഡന്റ് ഡോ. ഹുസൈൻ അലി മ്വിനിയാണ് 12 മീറ്റർ നീളമുള്ള ഈ ബസുകൾ ഉദ്ഘാടനം ചെയ്തത്. ഓഗസ്റ്റ് 1 മുതലാണ് പൊതുജനങ്ങൾക്കായി ഇവ സർവീസ് ആരംഭിക്കുന്നത്.
വാഹനങ്ങളിൽ നിന്നുള്ള പുകമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ വർഷാവസാനത്തോടെ ആകെ 150 ഇ-ബസുകൾ സാൻസിബാറിൽ നിരത്തിലിറക്കാനാണ് പദ്ധതി. ഇതിൽ 35 ബസുകൾക്ക് ഇതിനകം ഓർഡർ ലഭിച്ചു കഴിഞ്ഞു. ഗ്ലോബൽ റാപ്പിഡ് ട്രാൻസ്പോർട്ടുമായി (ജിആർടി) ചേർന്ന് വാഹന ഓപ്പറേഷൻസ്, പരിപാലനം, സോഫ്റ്റ്വെയർ സാങ്കേതികവിദ്യ എന്നിവയിൽ പ്രാദേശിക തൊഴിലാളികൾക്ക് ഏകാ മൊബിലിറ്റി പരിശീലനവും നൽകുന്നുണ്ട്. ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ബിശ്വജിത് ഡേ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.