- Trending Now:
സിനിമ മേഖലയില്‍ താരങ്ങളുടെ വരുമമാനം നമ്മളെ എപ്പോഴും ആകര്‍ഷിക്കുന്ന കാര്യമാണ്.നായക നടന്മാരുടെ കോടികളുടെ ശമ്പള കണക്കുകളില്‍ നായികമാര്‍ പിന്നോട്ട് മാറുകയാണ് പതിവ്.എന്നാല്‍ തെന്നിന്ത്യയില്‍ നയന്‍താര കോടികളുമായി ആ കണക്കുകൂട്ടലുകളില്‍ വ്യത്യസ്തയായ താരമാണ്.കണക്കുകള്‍ ശരിയാണെങ്കില്‍ 10 കോടി രൂപയാണ് നയന്‍താരയുടെ പുതിയ ചിത്രത്തിന് പ്രതിഫലം.എന്നാല്‍ നയന്‍സിനെയും കടത്തിവെട്ടി തമിഴില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ഈ നായകി.പ്രതിഫലം എത്രയാണെന്ന് ഊഹിക്കാമോ ?
തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം നയന്‍താരയല്ല.കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന അരുള്‍ ശരവണന്‍ നായകനായ ശരവണ സ്റ്റോഴ്‌സ് നിര്‍മ്മിച്ച ദി ലജന്‍ഡ് എന്ന ചിത്രത്തില്‍ അഭിനയിച്ച ബോളിവുഡ് നടി ഉര്‍വശി റൗതേലയാണ് പ്രതിഫല കണക്കില്‍ പുതിയ റെക്കോര്‍ഡ് നേടി നയന്‍താരയെ പിന്നിലാക്കിയത്.20 കോടി രൂപയാണ് ഉര്‍വശിയുടെ ആദ്യ തമിഴ്ചിത്രത്തിന് ലഭിച്ച പ്രതിഫലം.
കഴിഞ്ഞ പത്ത് വര്‍ഷമായി ദക്ഷിണേന്ത്യന്‍ താര ലോകം അടക്കി വാഴുന്ന, ആരാധകര്‍ ഏറെ സ്‌നേഹത്തോടെ നയന്‍സ് എന്ന് വിളിക്കുന്ന നയന്‍താര, വിവാഹ ശേഷമാണ് പ്രതിഫലം ഉയര്‍ത്തുന്നത്.ഷാറുഖ് ഖാനൊപ്പം അഭിനയിച്ച ജവാന്‍ എന്ന ചിത്രമാണ് നയന്‍താരയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജവാനില്‍ നയന്‍താരയ്ക്ക് 7 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തതായി നായികാപ്രാധാന്യമുള്ള ഒരു ചിത്രത്തിലാണ് നയന്‍താര അഭിനയിക്കുക. പത്ത് കോടി രൂപയാണ് താരം പ്രതിഫലമായി ചോദിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.