- Trending Now:
കൊച്ചി: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ മാക്സിമ കറന്റ് അക്കൗണ്ട് ഉപഭോക്താക്കൾക്കായി ഓട്ടോ സ്വീപ് സംവിധാനമായ ഉജ്ജീവൻ സ്വീപ് സ്മാർട്ട് അവതരിപ്പിച്ചു. തടസ രഹിത ദൈനംദിന ഇടപാടുകൾക്ക് പുറമെ നിഷ്ക്രിയ ഫണ്ടുകളിൽ നിന്നും പരമാവധി വരുമാനം നേടാൻ ബിസിനസുകളെയും പ്രൊഫഷണലുകളെയും സഹായിക്കാൻ ലക്ഷ്യമിടുന്നതാണീ നൂതന സംവിധാനം.
ഉജ്ജീവൻ സ്വീപ് സ്മാർട്ടിലൂടെ മാക്സിമ കറന്റ് അക്കൗണ്ടുകളിലെ മിച്ചം വരുന്ന തുക സ്വയം ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റപ്പെടും. ഇതുവഴി ഉപഭോക്താക്കൾക്ക് മിച്ചം വരുന്ന ഫണ്ടിൽ പ്രതിവർഷം ആറ് ശതമാനം പലിശ നേടാം. അക്കൗണ്ട് ബാലൻസ് നാല് ലക്ഷം രൂപ കവിയുന്നതോടെ എല്ലാ തിങ്കളാഴ്ചയും സ്വീപ്പ്-ഔട്ട് പ്രക്രിയ (അധികം വരുന്ന തുക സ്വയം സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്ന പ്രക്രിയ) ആരംഭിക്കും. അധിക തുക 10,000ത്തിന്റെ ഗുണിതങ്ങളായി 180ദിവസത്തിനുള്ളിൽ ഒരു സ്ഥിര നിക്ഷേപത്തിലേക്ക് മാറും. വ്യവസായിക ആവശ്യങ്ങൾ അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്ക് നാല് ലക്ഷം രൂപ മുതൽ തങ്ങളുടെ ഇഷ്ടത്തിന് അനുസൃതമായി പരിധി നിശ്ചയിക്കാനുള്ള സൗകര്യവുമുണ്ട്.
അക്കൗണ്ട് ബാലൻസിൽ കുറവുണ്ടായാൽ ലിങ്ക് ചെയ്ത നിക്ഷേപങ്ങൾ 10,000 രൂപയുടെ ഗുണിതങ്ങൾ എന്ന കണക്കിൽ ഭാഗികമായി വീണ്ടും ലിക്വിഡേറ്റ് ചെയ്യപ്പെടും.
ലാസ്റ്റ് ഇൻ, ഫസ്റ്റ് ഔട്ട് എന്ന രീതിയിലാണ് ഇത്. ഈ സംവിധാനത്തിൽ ഉണ്ടാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 180 ദിവസത്തെ കാലയളവിൽ പ്രതിവർഷം 6% പലിശ നിരക്ക് ലഭിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾക്ക് അനുസൃതമാണിത്. ടിഡിഎസ് ഉൾപ്പെടെയുള്ള സ്റ്റാൻഡേർഡ് റെഗുലേറ്ററി മാനദണ്ഡങ്ങൾ ഇതിന് ബാധകമാണ്.
യോഗ്യരായ മാക്സിമ കറന്റ് അക്കൗണ്ട് ഉടമകൾക്ക് ഉജ്ജീവൻ സ്വീപ് സ്മാർട്ട് പദ്ധതി നിലവിൽ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ബാങ്കിന്റെ റിലേഷൻഷിപ്പ് മാനേജർമാരുമായി ബന്ധപ്പെട്ടോ ഏറ്റവും അടുത്ത ഉജ്ജീവൻ എസ്എഫ്ബി ശാഖ സന്ദർശിച്ചോ ഉപഭോക്താക്കൾക്ക് ഈ സേവനം പ്രവർത്തനക്ഷമമാക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.