Sections

എഫ്‌സിഎൻആർ(ബി) നിക്ഷേപ പലിശ നിരക്കുകൾ 7.13 ശതമാനമായി ഉയർത്തി ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്

Wednesday, Jun 17, 2026
Reported By Admin
Ujjivan SFB Raises FCNR(B) Deposit Rate to 7.13%

കൊച്ചി: വിദേശനാണ്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും എൻആർഐ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുമായി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് എഫ്സിഎൻആർ(ബി) നിക്ഷേപങ്ങൾക്ക് 7.13 ശതമാനമായി വാർഷിക പലിശ നിരക്ക് ഉയർത്തി.

ആർബിഐയുടെ ഈ നീക്കം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയുടെ വളർച്ചയിൽ പങ്കാളികളാകാൻ പ്രവാസി ഇന്ത്യക്കാർക്ക് മികച്ചൊരു അവസരമൊരുക്കുന്നതിനും സഹായിക്കുമെന്ന് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് റീട്ടെയിൽ ലയബിലിറ്റീസ്, ടിഎഎസ്സി, ടിപിപി വിഭാഗം മേധാവി ഹിതേന്ദ്ര ഝാ പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃതവും നൂതനവുമായ ബാങ്കിംഗ് സേവനങ്ങളിലൂടെ പ്രവാസികൾക്ക് മികച്ച ദീർഘകാല മൂല്യം ഉറപ്പാക്കാനും ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയിൽ പങ്കാളികളാകാനും ഉജ്ജീവൻ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ഹിതേന്ദ്ര ഝാ കൂട്ടിച്ചേർത്തു

പുതിയ നിരക്കുകൾ പ്രകാരം 3 മുതൽ 5 വർഷം വരെയുള്ള യുഎസ് ഡോളർ എഫ്സിഎൻആർ(ബി) നിക്ഷേപങ്ങൾക്ക് ബാങ്ക് 7.13 ശതമാനം വരെ വാർഷിക പലിശ നൽകും. ഇത് നിലവിൽ ബാങ്കിംഗ് മേഖല ലഭ്യമാക്കുന്നതിൽ വെച്ച് ഏറ്റവും ഉയർന്നതും ആകർഷകവുമായ പലിശ നിരക്കുകളിലൊന്നാണ്.

സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ അവസരങ്ങൾ ഉറപ്പുനൽകുന്നതിലൂടെ ഇന്ത്യയെ പ്രവാസികളുടെ പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രമാക്കി മാറ്റാൻ ഇത്തരം പദ്ധതികൾ സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.