- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫോളജി എഐ പവേർഡ് കരിയർ ആൻഡ് കോളേജ് റെഡിനസ് പ്രോഗ്രാം യുഎസിൽ ആരംഭിച്ചു. യുഎസിലെ സിലിക്കൺവാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ് തിയറിയുമായി ചേർന്നാണ് ലൈഫോളജി എൽഎൽസി എന്ന പുതിയ സംരംഭത്തിന് തുടക്കമിട്ടത്.
ഗിന്നസ് ലോക റെക്കോർഡ് ജേതാക്കളായ ലൈഫോളജി നിലവിൽ 22 രാജ്യങ്ങളിലെ സ്കൂൾ വിദ്യാർഥികൾക്ക് കരിയർ, കോളേജ് പ്ലാനിംഗ് രംഗത്ത് സേവനം നൽകുന്ന സ്ഥാപനമാണ്.
വിദ്യാർഥികളെ മികച്ച സർവകലാശാലകളിലേക്ക് പ്രവേശനത്തിന് പ്രാപ്തരാക്കാനും അക്കാദമിക്, കരിയർ അവസരങ്ങളിലേക്ക് തയ്യാറാക്കാനുമാണ് ലൈഫോളജി എൽഎൽസി ലക്ഷ്യമിടുന്നത്.
കാലിഫോർണിയയിലെ മിൽപിറ്റാസിൽ ഇന്ത്യ കമ്മ്യൂണിറ്റി സെൻററിൽ മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ(മൻക)യുമായി സഹകരിച്ച് സംഘടിപ്പിച്ച കെ-12 വിദ്യാർഥി ഗവേഷണ സമ്മേളനമായ ഐആർസിസി'26 (ഇൻറർനാഷണൽ റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ) വേദിയിൽ ആണ് ലൈഫോളജി എൽഎൽസിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ലൈഫോളജി എൽഎൽസി സിഇഒ പ്രവീൺ പരമേശ്വർ, സ്ഥാപക എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രദീഷ് തോമസ്, സുസ്മിത തോമസ്, കോളേജ് അഡ്മിഷൻ സ്ട്രാറ്റജിസ്റ്റ് ഏവ മരിയ ജെൻചേവ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകൾ, അധ്യാപകർ, വിദ്യാർഥികൾ, എന്നിവരെ പരിപാടി ഒരുമിച്ച് കൊണ്ടുവന്നു.
എട്ടാം ക്ലാസ് മുതൽ സ്കൂൾ വിദ്യാർഥികളെ മികച്ച സർവകലാശാലകളിൽ പ്രവേശനത്തിനായി തയ്യാറാക്കുന്നതിനും അവർക്ക് അക്കാദമിക്, പ്രൊഫഷണൽ കഴിവുകൾ നൽകുന്നതിലുമാണ് ലൈഫോളജി എൽഎൽസി ശ്രദ്ധവയ്ക്കുന്നത്. ലോകത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെയും വിദ്യാഭ്യാസ, കരിയർ രംഗത്തെ പ്രമുഖരുടെയും സഹായത്തോടെ ആയിരിക്കും ലൈഫോളജിയുടെ പ്രവർത്തനം. 2023 ൽ യുഎസ് സർക്കാർ സംഘടിപ്പിച്ച സെലക്ട് യുഎസ് എ ഉച്ചകോടിയാണ് ഈ സംരംഭത്തിന് ലൈഫോളജിക്ക് പ്രചോദനമായത്. അത്യാധുനിക സാങ്കേതികവിദ്യയും അക്കാദമിക്, കരിയർ പ്ലാനിംഗിലെ ആഴത്തിലുള്ള വൈദഗ്ധ്യവും ഇത് സംയോജിപ്പിക്കുന്നു.
വിദ്യാർഥികളെ അവർക്ക് ഏറ്റവും അനുയോജ്യമായ കരിയറിലേക്ക് നയിക്കുകയാണ് ലൈഫോളജി എൽഎൽസിയുടെ ലക്ഷ്യമൈന്ന് സിഇഒ പ്രവീൺ പരമേശ്വർ പറഞ്ഞു.
എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ-കരിയർ അവസരങ്ങൾക്കായി വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിലും ലൈഫോളജി പ്രതിജ്ഞാബദ്ധരാണെന്ന് പ്രദീഷ് തോമസ് പറഞ്ഞു.
ലൈഫോളജിയുടെ പാഠ്യ, വിദ്യാഭ്യാസ പദ്ധതികളുടെ ചട്ടക്കൂട് തയ്യാറാക്കുന്നതിൽ നൊബേൽ ജേതാവായ റിച്ചാർഡ് റോബർട്ട്സ് ഭാഗമാണ്. ഭാവിയിലേക്കുള്ള വിദ്യാഭ്യാസ ചട്ടക്കൂട് തയ്യാറാക്കുന്നതിൽ ഹെൽസിങ്കി സർവകലാശാലയുമായി സ്ഥാപനം സഹകരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.