Sections

ആഗോള ഹൈപ്പർലൂപ്പ് മത്സരത്തിൽ എംഐടി-ഡബ്‌ള്യുപിയു ടീമിന് നേട്ടം

Saturday, Aug 08, 2026
Reported By Admin
MIT-WPU Team VegaPod Wins Emerging Engineering Talent Award

പൂനെ: നെതർലാൻഡ്സിലെ ഗ്രോണിൻജൻ യൂറോപ്യൻ ഹൈപ്പർലൂപ്പ് സെന്ററിൽ നടന്ന യൂറോപ്യൻ ഹൈപ്പർലൂപ്പ് വീക്ക് 2026ൽ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയുടെ ഹൈപ്പർലൂപ്പ് ക്ലബ്ബായ ടീം വെഗാപോഡിന് നേട്ടം.

ലോകത്തെ വിവിധ സർവകലാശാലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ആഗോളതലത്തിൽ ഏഴാം സ്ഥാനവും എൻജിനീയറിംഗ് ഡിസൈനിൽ ആറാം സ്ഥാനവും നേടിയ ടീം എമർജിംഗ് എൻജിനീയറിംഗ് ടാലന്റ് അവാർഡും സ്വന്തമാക്കി.

ഊർജക്ഷമത വർധിപ്പിക്കുന്ന ഫ്ലാറ്റ് ലീനിയർ മോട്ടോർ പ്രൊപ്പൽഷൻ സംവിധാനവും ഭാരം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ മോഡുലാർ ഷാസിയുമാണ് ടീമിന്റെ പ്രധാന സാങ്കേതികവിദ്യകൾ. ടീമിന്റെ ഗവേഷണങ്ങൾക്ക് നാല് ഇന്ത്യൻ പേറ്റന്റുകൾ പ്രസിദ്ധീകരിക്കുകയും ജർമനിയിൽ ഒരു പേറ്റന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. 11 വിദ്യാർഥി എൻജിനീയർമാരും രണ്ട് അധ്യാപക ഉപദേശകരുമാണ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. പുതിയ തലമുറ ഗതാഗത സാങ്കേതികവിദ്യയിൽ ഇന്ത്യൻ വിദ്യാർഥികളുടെ വളർന്നുവരുന്ന മികവിന്റെ തെളിവാണ് നേട്ടമെന്ന് എംഐടി-ഡബ്ള്യുപിയു എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. രാഹുൽ വി. കരാഡ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.