- Trending Now:
മുംബൈ: പ്രമുഖ എനർജി ഡ്രിങ്ക് ബ്രാൻഡായ ഹെൽ എനർജി തങ്ങളുടെ ഷുഗർ ഫ്രീ ശ്രേണിയായ ഹെൽ സീറോ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ഉൽപ്പന്നത്തിന്റെ അവതരണത്തോടനുബന്ധിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം രേണുക സിംഗ് താക്കൂർ-നെ ബ്രാൻഡിന്റെ ഇന്ത്യയിലെ മുഖമായി പ്രഖ്യാപിച്ചു.
ലോകമെമ്പാടുമുള്ള വിപണികളിൽ ശ്രദ്ധ നേടിയ ബ്രാൻഡിന്റെ പുതിയ ശ്രേണിയിലെ ആദ്യ ഉൽപ്പന്നമായി 'ഹെൽ സീറോ വൈറ്റ് പീച്ച്' ഫ്ലേവറാണ് പുറത്തിറക്കിയത്. മികച്ച രുചിയും ഊർജവും ഒരുമിപ്പിക്കുന്ന ഈ ഉൽപ്പന്നം, പ്രാരംഭഘട്ടത്തിൽ ബ്ലിങ്കിറ്റിലൂടെ ലഭ്യമാകും. ഹെൽ സീറോ ക്ലാസിക് വകഭേദവും ഉടൻ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു.
കായികരംഗത്തെ മികവും സ്ഥിരതയും പ്രതിനിധീകരിക്കുന്ന രേണുകയുമായുള്ള സഹകരണം ബ്രാൻഡിന്റെ മൂല്യങ്ങളുമായി യോജിക്കുന്നതാണെന്ന് കമ്പനി ഡയറക്ടർ ഉണ്ണിക്കണ്ണൻ ഗംഗാധരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.