- Trending Now:
ഇന്ത്യയില്‍ വ്യാപാര രംഗത്ത് ജിഎസ്ടിക്കുള്ള പ്രാധാന്യത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?.ഓരോ വിതരണക്കാരനും ഉപഭോക്താവും രാജ്യത്ത് ഗുഡ്സ് ആന്റ് സര്‍വ്വീസസ് ടാക്സ് അടയ്ക്കേണ്ടതുണ്ട്.ഈ ഒറ്റത്തവണ നികുതിയുടെ തന്നെ പല വകഭേദങ്ങള്‍ രാജ്യത്ത് കാണാം.ഉദാഹരണത്തിന് സിജിഎസ്ടി,എസ്ജിഎസ്ടി,ഐജിഎസ്ടി. ഇവയൊക്കെ എന്താണെന്ന് അറിയാം ഈ ലേഖനത്തിലൂടെ..
സേവന നികുതി,വാറ്റ്,എക്സൈസ് തീരുവ തുടങ്ങിയ പല മറ്റ് നികുതികള്‍ക്കും പകരം ഇന്ത്യയില്‍ ജിഎസ്ടി എന്ന ഒറ്റ നികുതിയാണ് ഇപ്പോള്‍ ഈടാക്കുന്നത്.ജിഎസ്ടി നിയമം 2017 മാര്‍ച്ച് 29ന് പാസാക്കുകയും അതെ വര്‍ഷം ജൂലായ് 1ന് നിയമം നടപ്പിലാക്കുകയും ചെയ്തു.
ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ജിഎസ്ടിയുടെ പ്രധാന നേട്ടങ്ങള്‍ എന്തൊക്കെയാണ്?... Read More
സിജിഎസ്ടി, എസ്ജിഎസ്ടി, യുടിജിഎസ്ടി, ഐജിഎസ്ടി എന്നിവയാണ് വിവിധ തരത്തിലുള്ള ജിഎസ്ടി.ജിഎസ്ടി നിയമങ്ങള്‍ രാജ്യം മുഴുവനും ഒരുപോലെയാണ്. വിതരണം ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യത്തെയും ആശ്രയിച്ച് മാത്രമാണ് ജിഎസ്ടി വ്യത്യാസപ്പെടുന്നത്.
ജിഎസ്ടി നികുതി സ്ലാബുകള്‍ 0%,5%,12%,18%,28% എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്.വില കുറഞ്ഞ അവശ്യവസ്തുക്കളും സേവനങ്ങളും 0% ഉള്‍പ്പെടുന്നു.ചെലവേറിയ ആഡംഭര വസ്തുക്കള്‍ 28 %ല്‍ വരും.
സിജിഎസ്ടി,എസ്ജിഎസ്ടി,യുടിജിഎസ്ടി,ഐജിഎസ്ടി തുടങ്ങിയ വകഭേദങ്ങള്‍ പ്രത്യേക നികുതി നിരക്കുകള്‍ ഉണ്ട്.ഈ നിരക്ക് നിശ്ചയിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാരാണ്.
നിങ്ങളുടെ ബിസിനസില്‍ ജിഎസ്ടി രജിസ്ട്രേഷന് ആവശ്യമാണോ ?
... Read More
എസ്ജിഎസ്ടി ?
ഒരു സംസ്ഥാനത്തിന്റെ സര്‍ക്കാര്‍ ചുമത്തുന്ന ജിഎസ്ടി തരങ്ങളില്‍ ഒന്നാണ് സംസ്ഥാന ചരക്ക് സേവന നികുതി. സംസ്ഥാനത്തിനുള്ളിലെ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി സംസ്ഥാന സര്‍ക്കാര്‍ നികുതി ചുമത്തുന്നു.ലോട്ടറി നികുതി, ആഡംബര നികുതി, വാറ്റ്, പര്‍ച്ചേസ് ടാക്സ്, സെയില്‍സ് ടാക്സ് തുടങ്ങിയ വിവിധ സംസ്ഥാനതല നികുതികള്‍ക്ക് പകരമായി എസ്ജിഎസ്ടി ആണ് ഇപ്പോള്‍ ഈടാക്കുന്നത്.
എന്നിരുന്നാലും, ചരക്കുകളുടെ ഇടപാട് സംസ്ഥാനത്തിന് പുറത്ത് ആണെങ്കില്‍ പിന്നെ എസ്ജിഎസടിയും സിജിഎസ്ടിയും പ്രയോഗിക്കുന്നു. പക്ഷേ, ചരക്കുകളും സേവനങ്ങളും സംസ്ഥാനത്തിനകത്തുള്ള ഇടപാടുകളാണെങ്കില്‍, എസ്ജിഎസ്ടി മാത്രമേ ചുമത്തൂ.
ഉപ്പ്,തേയില,പഞ്ചാസ പോലുള്ള ചരക്ക് സാധനങ്ങള്‍ക്ക് എസ്ജിഎസ്ടി നിരക്ക് 2.5 ശതമാനം ആണ്. ഇലക്ട്രോണിക് ഗുഡ്സിനും പ്രോസെസ്സ്ഡ് ഫുഡിനും 6% നിരക്ക് ഈടാക്കുന്നുണ്ട്,ക്യാപിറ്റല്‍ ഗുഡ്സിന് 9% നിരക്കും പ്രീമിയം ലക്ഷ്വറി ചരക്കുകള്‍ക്ക് 14 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ എസ്ജിഎസ്ടി ആയി ഈടാക്കുന്നു.
സോളാർ ഉത്പന്നങ്ങൾക്കും പദ്ധതികൾക്കും ജിഎസ്ടി വർദ്ധനവ്; ഊർജ്ജ പദ്ധതികൾക്ക് തിരിച്ചടി ... Read More
സിജിഎസ്ടി ?
ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാനത്തിനുള്ളില്‍ വിതരണത്തിന് കേന്ദ്ര ചരക്ക് സേവന നികുതി ബാധകമാണ്. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന നികുതിയാണ് സിജിഎസ്ടി.ഇവിടെ, സിജിഎസ്ടിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം എസ്ജിഎസ്ടിക്കൊപ്പം ശേഖരിക്കുകയും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ വിഭജിച്ച് എടുക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, ഒരു വ്യാപാരി സംസ്ഥാനത്തിനുള്ളില്‍ ഒരു ഇടപാട് നടത്തുമ്പോള്‍, സാധനങ്ങള്‍ക്ക് എസസ്ജിഎസ്ടി,സിജിഎസ്ടി എന്നീ നികുതികള്‍ ചുമത്തപ്പെടും. ജിഎസ്ടി നിരക്ക് എസ്ജിഎസ്ടിക്കും സിജിഎസ്ടിക്കും തുല്യമായി വിഭജിക്കപ്പെട്ടിട്ടുണ്ട്, അതേസമയം സിജിഎസ്ടിക്ക് കീഴില്‍ ശേഖരിക്കുന്ന വരുമാനം കേന്ദ്ര സര്‍ക്കാരിന്റേതാണ്.
ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന കളക്ഷനോടെ ഒക്ടോബറിലെ ജിഎസ്ടി വരുമാനം... Read More
ഐജിഎസ്ടി ?
ഇന്റഗ്രേറ്റഡ് ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ് മറ്റൊരു തരം ജിഎസ്ടിയാണ്, അവിടെ ചരക്കുകളുടെയും സേവനങ്ങളുടെയും അന്തര്‍സംസ്ഥാന വിതരണത്തിന് നികുതി ബാധകമാണ്. ഈ ജിഎസ്ടി ഇറക്കുമതി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതുമായ ചരക്കുകളുടെയും സേവനങ്ങളുടെയും മേല്‍ ചുമത്തപ്പെടുന്നതാണ്. ഐജിഎസ്ടി നിയമം അതിനെ നിയന്ത്രിക്കുന്നു, ഐജിഎസ്ടി ശേഖരിക്കുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്.
ശേഖരിച്ച ഐജിഎസ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഭാഗങ്ങളായി തുല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ചരക്കുകളും സേവനങ്ങളും ലഭിക്കുന്ന സംസ്ഥാനത്തിന് ഐജിഎസ്ടിയുടെ സംസ്ഥാന ഭാഗം നല്കുന്നു. ബാക്കിയുള്ള ഐജിഎസ്ടി കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്നു.ഉദാഹരണത്തിന്, വ്യാപാരി രണ്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമ്പോള്‍, നികുതി തരം ഐജിഎസ്ടി ആയിരിക്കും.
ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത, ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് വരുമാനം നേടാം... Read More
ഐജിഎസ്ടി ഉപ്പ്,പഞ്ചസാര പോലുള്ള അത്യവശ്യ സാധനങ്ങള്‍ക്ക് 5 ശതമാനവും ഇലക്ട്രോണിക് ഗുഡ്സിന് 12 ശതമാനവും ക്യാപിറ്റല്‍ ഗുഡ്സിന് 18 ശതമാനവും ആഡംഭര ചരക്കുകള്‍ക്ക് 28 ശതമാനവും ഈടാക്കുന്നു.
വരുമാനം കൃത്യമല്ലെങ്കിലും സമ്പന്നനായി ജീവിക്കാന്‍ ഇതാ വഴികള്‍
... Read More
യുജിഎസ്ടി ?
കേന്ദ്രഭരണ പ്രദേശങ്ങളിലെ ചരക്കുകളുടെയും സേവനങ്ങളുടെയും മേല്‍ ചുമത്തുന്ന ഒരു തരം ജിഎസ്ടിയാണ് യൂണിയന് ടെറിട്ടറി ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ്. ഇത് എസ്ജിഎസ്ടിക്ക് സമാനമാണെങ്കിലും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് മാത്രം ബാധകമാണ്.
ഇവിടെ സര്‍ക്കാര്‍ ശേഖരിക്കുന്ന വരുമാനം കേന്ദ്രഭരണ പ്രദേശത്തിന്റേതാണ്. യുജിഎസ്ടി എസ്ജിഎസ്ടിക്ക് പകരമുള്ളതിനാല്, അവ സിജിഎസ്ടിക്കൊപ്പം ശേഖരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.