Sections

കാൽപന്തുകളിയുടെ ആവേശവുമായി ടിവിഎസ് എൻടോർക്ക്; 'ദി സ്ട്രീറ്റ്സ് റിമമ്പർ' ക്യാമ്പയിൻ പുറത്തിറക്കി

Thursday, Jun 18, 2026
Reported By Admin
TVS NTORQ Launches Football-Themed ‘The Streets Remember’ Campaign

  • അർജൻറീന ഫുട്ബോൾ അസോസിയേഷൻ (എഫ്എ) ബന്ധത്തിലൂടെ, ടിവിഎസ് എൻടോർക്ക് ഫുട്ബോൾ ചാമ്പ്യന്മാരുടെ ആവേശവും ആത്മവിശ്വാസവും വിജയമനോഭാവവും ആഘോഷിക്കുന്നു.
  • ഈ ക്യാമ്പയിൻ ടിവിഎസ് എൻടോർക്കിനെ ആഗോള ഫുട്ബോൾ ഐക്കണുകളുമായി ഒരുമിക്കുന്നു.

കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച സ്പോർട്ടി സ്കൂട്ടറായ ടിവിഎസ് എൻടോർക്ക് ഫുട്ബോൾ ആവേശത്തെയും ചാമ്പ്യന്മാരുടെ വിജയത്തെയും ആഘോഷിക്കുന്നതിനായി പുതിയ ക്യാമ്പയിൻ അവതരിപ്പിച്ചു.

അർജൻറീന ഫുട്ബോൾ അസോസിയേഷൻറെ ഔദ്യോഗിക റീജിയണൽ പാർട്ണർ എന്ന നിലയിലാണ് ടിവിഎസ് എൻടോർക്ക് 'ദി സ്ട്രീറ്റ്സ് റിമമ്പർ' എന്ന പേരിലുള്ള ഈ പുതിയ ക്യാമ്പയിൻ പുറത്തിറക്കിയിരിക്കുന്നത്. മികച്ച പ്രകടനം, സ്റ്റൈൽ, നിരത്തുകളിലെ ആധിപത്യം എന്നിവയ്ക്ക് പേരുകേട്ട ടിവിഎസ് എൻടോർക്ക് ഫുട്ബോൾ ലോകത്തെ ആഗോള താരങ്ങളെയും ക്യാമ്പയിനിലൂടെ ഒന്നിച്ചുചേർക്കുന്നു.

ഫുട്ബോളുമായുള്ള ഈ സഹകരണം കേവലം ഒരു കായിക വിനോദം എന്നതിലുപരി ലക്ഷ്യബോധം, വ്യക്തിത്വം, മികവിനായുള്ള നിരന്തര പരിശ്രമം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്നത്തെ ഫുട്ബോളിനെ നിർവചിക്കുന്ന അതേ ആത്മവിശ്വാസവും അഭിനിവേശവും മനോഭാവവും തന്നെയാണ് ടിവിഎസ് എൻടോർക്കിൻറെ ഡിഎൻഎയിലും ഉള്ളത്. ഈ സമാനതകളാണ് അർജൻറീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം കൂടുതൽ മികച്ചതാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

രണ്ട് ചാമ്പ്യന്മാരുടെ ഒത്തുചേരലാണ് 'ദി സ്ട്രീറ്റ്സ് റിമമ്പർ' ക്യാമ്പയിൻ. ഒന്ന് ആഗോള ഫുട്ബോൾ ഐക്കണുകളും, മറ്റൊന്ന് ഇന്ത്യൻ നിരത്തുകൾ അടക്കി ഭരിക്കുന്ന എൻടോർക്ക് സ്കൂട്ടറും. ലോകം ഒരു ചാമ്പ്യനെ തിരിച്ചറിയുന്നതിന് വളരെ മുൻപ് തന്നെ അവരുടെ പ്രതിഭയെ വാർത്തെടുക്കുന്ന തെരുവുകളെയും ആളുകളെയും അവരുടെ യാത്രകളെയും ഈ ക്യാമ്പയിൻ ആഘോഷമാക്കുന്നു.

ഡെൻറ്സു ക്രിയേറ്റീവാണ് ഈ ക്യാമ്പയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫിലിം, പ്രിൻറ്, ഔട്ട്-ഓഫ്-ഹോം, ഓൺ-ഗ്രൗണ്ട് ആക്ടിവേഷനുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ സമഗ്ര ക്യാമ്പയിൻ. ഫുട്ബോൾ ആരാധകരെയും അവരുടെ ആവേശത്തെയും ആഘോഷിക്കുന്നതിനൊപ്പം തന്നെ, ആത്മവിശ്വാസവും ലക്ഷ്യബോധവുമുള്ള പുതിയ തലമുറയുമായി അർത്ഥവത്തായ ബന്ധം സ്ഥാപിക്കാനും ടിവിഎസ് എൻടോർക്ക് ഇതിലൂടെ ലക്ഷ്യമിടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.