Sections

സ്മാർട്ട്കണക്ട് സാങ്കേതിക വിദ്യയുമായി ടിവിഎസ് ജൂപിറ്റർ ഇസഡ്എക്സ് ഡ്രം പുറത്തിറക്കി

Friday, Aug 04, 2023
Reported By Admin
TVS Jupiter

പുതിയ ടിവിഎസ് ജൂപിറ്റർ ഇസഡ്എക്സ് ഡ്രം പുറത്തിറക്കി


കൊച്ചി: ഇരുചക്ര- മുചക്ര വാഹനങ്ങളുടെ രംഗത്തെ ആഗോള തലത്തിലെ മുൻനിര കമ്പനിയായ ടിവിഎസ് മോട്ടോർ കമ്പനി ടിവിഎസ് സ്മാർട്ട്കണക്ട് സാങ്കേതികവിദ്യയുമായുള്ള പുതിയ ടിവിഎസ് ജൂപിറ്റർ ഇസഡ്എക്സ് ഡ്രം പുറത്തിറക്കി. അത്യാധുനിക കണക്ടഡ് സംവിധാനങ്ങളുമായാണ് എത്തുന്നത്.

ബ്ലൂടൂത്ത് കണക്റ്റഡ് ഡിജിറ്റൽ ക്ലസ്റ്ററുമായുള്ള ടിവിഎസ് സ്മാർട്ട്കണക്ടും കൂടുതൽ മെച്ചപ്പെട്ട റൈഡിങ് അനുഭവങ്ങളുമായാണ് ടിവിഎസ് ജൂപിറ്റർ ഇസഡ്എക്സ് ഡ്രം വേരിയൻറ് എത്തുന്നത്. സ്മാർട്ട്കണക്ട് സംവിധാനം വഴി റൈഡർക്ക് ടേൺ-ബൈ- ടേൺ നാവിഗേഷൻ, വോയ്സ് അസിസ്റ്റ്, ക്ലസ്റ്ററിൽ കോൾ, എസ്എംഎസ് അലർട്ടുകൾ തുടങ്ങിയ നിരവധി സൗകര്യങ്ങൾ ലഭിക്കും. ഈ അത്യാധുനിക സാങ്കേതികവിദ്യ വഴി റൈഡർക്ക് യാത്രയ്ക്കിടയിലും കണക്ടഡ് ആയിരിക്കുവാൻ സാധിക്കും. അതിലൂടെ സുഗമവും സൗകര്യപ്രദവും സുരക്ഷിതവുമായ യാത്രയും സാധ്യമാകും. ഇതിനു പുറമെ ഈ വേരിയൻറിൽ ഉള്ള ബിൽറ്റ്-ഇൻ മൊബൈൽ ചാർജർ ഉപയോഗിച്ച് യാത്രയ്ക്കിടയിലും മൊബൈൽ ചാർജു ചെയ്യാനും കഴിയും.

സിയദാ കാ ഫൈദ എന്ന തത്വത്തിൽ ആധുനിക സൗകര്യങ്ങളുള്ള ടിവിഎസ് ജൂപിറ്റർ കൂടുതൽ സുരക്ഷിതത്വവും സൗകര്യവും കണക്ടിവിറ്റിയും ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയാണു ചൂണ്ടിക്കാട്ടുന്നത്. പുതുതായി അവതരിപ്പിച്ച ടിവിഎസ് ജൂപിറ്റർ സ്മാർട്ട്കണക്ട് ഡ്രം വേരിയൻറ് രണ്ട് ആകർഷക നിറങ്ങളിൽ സ്റ്റാർലൈറ്റ് ബ്ലൂവും ഒലിവ് ഗോൾഡും 84,468 രൂപയ്ക്ക് ലഭ്യമാണ് (ഡൽഹിയിലെ എക്സ് ഷോറൂം വില).


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.