- Trending Now:
കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി ഫെയിം രണ്ട് സബ്സിഡിയുടെ പുനരവലോകനത്തിൻറെ ഭാഗമായി ഐക്യൂബ് സ്കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു. സബ്സിഡി ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെ തുടർന്നുള്ള മുഴുവൻ ഭാരവും ഉപഭോക്താക്കളിൽ അടിച്ചേൽപ്പിക്കാതെയാണ് ടിവിഎസ് പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നത്. ടിവിഎസിൻറെ ഉപഭോക്തൃ കേന്ദ്രീകൃതമായ സസ്റ്റൈനബിൾ ഫ്യൂച്ചർ മൊബിലിറ്റി സൊലൂഷൻസ് അനുസൃതമായാണ് ഈ നടപടിയെന്ന് കമ്പനി അറിയിച്ചു.
2023 മെയ് 20 വരെ ടിവിഎസ് ഐക്യൂബ് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ഫെയിം രണ്ട് സബ്സിഡി പുനരവലോകനത്തിന് ശേഷമുള്ള ചെലവ് ഭാരം ലഘൂകരിക്കുന്നതിന് കമ്പനി ഒരു ലോയൽറ്റി ബെനിഫിറ്റ് പ്രോഗ്രാം ലഭ്യമാക്കും. കൂടാതെ പുതിയ ഉപഭോക്താക്കൾക്ക് 2023 ജൂൺ ഒന്ന് മുതൽ വാഹനം ബുക്ക് ചെയ്യുമ്പോൾ ഫെയിം രണ്ട് പുനരവലോകനത്തിൻറെ പൂർണ ഭാരം വഹിക്കാതെ തന്നെ പുതിയ വിലയിൽ വാഹനം സ്വന്തമാക്കാനും കഴിയും. 2023 ജൂൺ 1 മുതൽ വിവിധ മോഡലുകൾക്ക് അനുസൃതമായി 17,000 മുതൽ 22,000 രൂപയുടെ വരെ വർധനവാണ് ടിവിഎസ് ഐക്യൂബിനുണ്ടാവുക. 2023 മെയ് 20ന് മുമ്പ് മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് അധിക ലോയൽറ്റി ആനുകൂല്യവും നൽകും.
ഓൾ ഇൻ വൺ പേയ്മെന്റ് ഡിവൈസ് അവതരിപ്പിച്ച് ഏസ്മണി... Read More
2023 മെയ് 20 വരെ നടത്തിയ ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,42,433 രൂപയും, ടിവിഎസ് ഐക്യൂബ് എസിന് 1,55,426 രൂപയുമാണ് കൊച്ചി ഓൺ-റോഡ് വില. 2023 മെയ് 21 മുതലുള്ള ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,49,433 രൂപയും, ടിവിഎസ് ഐക്യൂബ് എസിന് 1,64,866 രൂപയുമാണ് കൊച്ചി ഓൺ-റോഡ് വില.
ടിവിഎസ് ഐക്യൂബ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്കൂട്ടറുകളുടെ ശ്രേണിയിൽ 1,00,000 യൂണിറ്റുകളുടെ വിൽപ്പന എന്ന നാഴികക്കല്ല് രേഖപ്പെടുത്തിയെന്നും, സന്തുഷ്ടരായ ഉപഭോക്താക്കളുടെ ശക്തമായ അടിത്തറയുടെ തെളിവാണിതെന്നും ടിവിഎസ് മോട്ടോർ കമ്പനി ഇലക്ട്രിക് വെഹിക്കിൾസ് സീനിയർ വൈസ് പ്രസിഡൻറ് മനുസക്സേനപറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.