Sections

ടിവിഎസ് ക്രെഡിറ്റിൻറെ അറ്റാദായം 28 ശതമാനം വർധനവോടെ 385 കോടി രൂപയിലെത്തി

Wednesday, Oct 29, 2025
Reported By Admin
TVS Credit Reports ₹385 Cr Profit in H1 FY25

കൊച്ചി: രാജ്യത്തെ മുൻനിര എൻബിഎഫ്സികളിൽ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സർവ്വീസസ് നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ 385 കോടി രൂപയുടെ അറ്റാദായമുണ്ടാക്കി. മുൻ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധനവാണിത്. ഈ കാലയളവിൽ ഏഴു ശതമാനം വർധനവോടെ 3481 കോടി രൂപയുടെ വരുമാനവും കൈവരിച്ചു.

സെപ്റ്റംബർ 30-ന് അവസാനിച്ച രണ്ടാം ത്രൈമാസത്തിൽ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ നാലു ശതമാനം വർധനവോടെ 27,807 കോടി രൂപയിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ആകെ വരുമാനം 1784 കോടി രൂപയാണ്. ഒൻപതു ശതമാനം വളർച്ചയാണ് ഇതു സൂചിപ്പിക്കുന്നത്. ജിഎസ്ടി നിരക്കുകൾ കുറച്ചതിൻറെ ഫലമായി ഉപഭോക്തൃ ഉൽപന്നങ്ങളുടെ വിൽപനയിലുണ്ടായ വർധനവ് അടക്കമുള്ള ഘടകങ്ങൾ ടിവിഎസ് ക്രെഡിറ്റിന് മികച്ച നേട്ടം കൈവരിക്കാൻ സഹായകമായി.

നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ 25 ലക്ഷത്തിലേറെ പുതിയ ഉപഭോക്താക്കൾക്കാണ് ടിവിഎസ് ക്രെഡിറ്റ് വായ്പകൾ വിതരണം ചെയ്തത്. ഇതോടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 2.1 കോടിയിലെത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.