- Trending Now:
കൊച്ചി: 160 സിസി വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ മോട്ടോർസൈക്കിളായ ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി ഈ സെഗ്മെൻറിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചുകൊണ്ട് വീണ്ടും മാറ്റങ്ങൾ കൊണ്ടുവരുന്നു. ഇരുചക്ര-മുച്ചക്ര വാഹന മേഖലയിലെ ആഗോള മുൻനിരക്കാരായ ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എം) നിലവിലുള്ള ടോപ്പ് വേരിയൻറിനൊപ്പം രണ്ട് പുതിയ വേരിയൻറുകൾ കൂടി അവതരിപ്പിച്ചു. പ്രീമിയം പെർഫോമൻസ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്ന നീക്കമാണ്. ഈ അപ്ഡേറ്റോടെ പ്രൊജക്ടർ ഹെഡ്ലാമ്പ്, ഓൾ-എൽഇഡി ലൈറ്റിങ്, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച് എന്നീ ഫീച്ചറുകൾ ഇനി മുതൽ ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി നിരയുടെ എല്ലാ പതിപ്പുകളിലും ലഭ്യമാകും.
റേസിംഗ് ട്രാക്കുകളിലെ ആവേശം സാധാരണക്കാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ടിവിഎസ് അപ്പാച്ചെ രണ്ട് പതിറ്റാണ്ടുകളായി ലോകോത്തര നിലവാരത്തിലുള്ള പെർഫോമൻസ് ബൈക്കുകൾ വിപണിയിലെത്തിക്കുന്നതിലൂടെ റേസിംഗ് സംസ്കാരം ഹൃദയത്തിലേറ്റുന്ന ആവേശഭരിതരായ റൈഡേഴ്സിൻറെ ഒരു വലിയ ആഗോള കൂട്ടായ്മയെ വാർത്തെടുക്കാൻ സാധിച്ചു. ടിവിഎസ് റേസിംഗിൻറെ പ്രശസ്തമായ 'ട്രാക്ക് ടു റോഡ്' എന്ന തത്വത്തിലാണ് അപ്പാച്ചെ മോട്ടോർസൈക്കിളുകളുടെ നിർമ്മാണം. റേസിംഗ് ട്രാക്കുകളിൽ മാത്രം കണ്ടിരുന്ന മെയ്വഴക്കവും, കൃത്യതയും ഉയർന്ന പ്രകടനക്ഷമതയും സാധാരണക്കാരുടെ ദൈനംദിന റൈഡിങിലേക്കും കൊണ്ടുവരുന്നു.
മികച്ച പെർഫോമൻസിനും നൂതന സാങ്കേതികവിദ്യയ്ക്കും പേരുകേട്ട ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വിയുടെ ഏറ്റവും പുതിയ പതിപ്പുകൾ വിപണിയിലെത്തി. ബൈക്കിൻറെ തനതായ റേസിംഗ് പാരമ്പര്യം നിലനിർത്തിക്കൊണ്ടുതന്നെ, സുരക്ഷയ്ക്കും രാത്രികാല യാത്രകളിലെ വ്യക്തതയ്ക്കും മുൻഗണന നൽകുന്ന മാറ്റങ്ങളാണ് പുതിയ മോഡലുകളിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സെഗ്മെൻറിൽ തന്നെ ആദ്യമായി ക്ലാസ്-ഡി പ്രൊജക്ടർ ഹെഡ്ലാമ്പ്, എൽഇഡി ഡിആർഎല്ലുകൾ എന്നിവ പുതിയ വകഭേദങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എൽഇഡി ടേൺ സിഗ്നലുകൾ ഉൾപ്പെടെയുള്ള സമ്പൂർണ്ണ എൽഇഡി ലൈറ്റിംഗ് സംവിധാനവും ഇതിലുണ്ട്.അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച്: ഗിയറുകൾ വേഗത്തിൽ കുറയ്ക്കുമ്പോഴുണ്ടാകുന്ന ആഘാതം ഒഴിവാക്കാനും യാത്ര കൂടുതൽ സുഗമമാക്കാനും സഹായിക്കുന്ന അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച് ഫീച്ചർ ഇനി പുതിയ വേരിയൻറുകളിലും ലഭ്യമാകും. രാത്രികാല യാത്രകളിലെ മികച്ച കാഴ്ചാപരിധിയും റോഡിലെ കൃത്യമായ നിയന്ത്രണവുമാണ് പുതിയ അപ്പാച്ചെയുടെ പ്രധാന ആകർഷണം. ടിഎഫ്ടി ഡിസ്പ്ലേ, ട്രാക്ഷൻ കൺട്രോൾ എന്നീ അത്യാധുനിക സംവിധാനങ്ങൾ പുതിയ മോഡലുകളിലും ബ്രാൻഡ് ഉറപ്പാക്കുന്നുണ്ട്.
അറുപതിലധികം രാജ്യങ്ങളിലായി 6.5 ദശലക്ഷത്തിലധികം റൈഡർമാരുടെ വിശ്വാസം നേടിയെടുത്തുകൊണ്ട് 20 വർഷത്തിലേറെയായി ടിവിഎസ് അപ്പാച്ചെ ഇന്ത്യക്കകത്തും പുറത്തും പെർഫോമൻസ് മോട്ടോർസൈക്കിളിങിന് പുതിയ നിർവചനം നൽകുകയാണെന്ന് ടിവിഎസ് മോട്ടോർ കമ്പനി പ്രീമിയം ബിസിനസ് ഹെഡ് വിമൽ സംബ്ലി പറഞ്ഞു.
റേസിങ് എഞ്ചിനീയറിംഗിലും ഈ വിഭാഗത്തിലെ മുൻനിര സാങ്കേതികവിദ്യയിലും അധിഷ്ഠിതമായ പുത്തൻ ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി 160 സിസി പെർഫോമൻസ് വിഭാഗത്തിൽ തുടർന്നും പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണ്. മികച്ചതും ആവേശകരവുമായ ഒരു റൈഡിങ് അനുഭവം നൽകുന്നതിനോടൊപ്പം ഈ പുതിയ അപ്ഗ്രേഡിലൂടെ ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി ശ്രേണിയിലുടനീളം റൈഡർമാരുടെ സുരക്ഷ, രാത്രികാലത്തെ മികച്ച കാഴ്ച, റോഡിലെ നിയന്ത്രണം എന്നിവ ഗണ്യമായി വർധിപ്പിക്കുകയാണ്. പെർഫോമൻസിന് മുൻഗണന നൽകുന്ന ഇന്നത്തെ കാലത്തെ റൈഡർമാരുടെ മാറിക്കൊണ്ടിരിക്കുന്ന താൽപ്പര്യങ്ങളും പ്രതീക്ഷകളും കൃത്യമായി മനസ്സിലാക്കിയാണ് ഓരോ നവീകരണവും കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. ബൈക്കിൻറെ പ്രായോഗികതയിലോ സാധാരണക്കാർക്ക് ലഭ്യമാകുന്ന രീതിയിലോ യാതൊരുവിധ വിട്ടുവീഴ്ചകളും വരുത്തിയിട്ടില്ല എന്നത് ഈ പുതിയ മാറ്റങ്ങളുടെ പ്രത്യേകതയാണ്. ടിവിഎസ് അപ്പാച്ചെയുടെ റേസിങ് പാരമ്പര്യത്തിൽ വേരൂന്നിയ മികച്ച പ്രകടനം, ആധുനിക ഫീച്ചറുകൾ, സവിശേഷമായ ഡിസൈൻ എന്നിവ ആകർഷകമായ വിലയിൽ ലഭ്യമാക്കുന്നതിലൂടെ ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ 160 സിസി മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധത ഈ അവതരണം വീണ്ടും ഉറപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സെഗ്മെൻറിലെ തന്നെ മികച്ച 17.55 പിഎസ് കരുത്താണ് ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി നൽകുന്നത്. സെഗ്മെൻറിൽ ആദ്യമായി അവതരിപ്പിച്ച സ്പോർട്ട്, അർബൻ, റെയിൻ എന്നീ മൂന്ന് റൈഡ് മോഡുകൾ ഇതിൽ ലഭ്യമാണ്. ഓരോ റോഡ് സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ ബൈക്കിൻറെ പ്രകടനം മാറ്റാൻ ഇത് സഹായിക്കുന്നു. ടിവിഎസ് സ്മാർട്ട് കണക്ട് സാങ്കേതികവിദ്യയിലൂടെ ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ അലേർട്ടുകൾ തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കും. കൃത്യമായ ഹാൻഡ്ലിംഗിനായി ഹൈഡ്രോഫോംഡ് ഹാൻഡിൽ ബാറുകളും, റോഡിൽ മികച്ച ഗ്രിപ്പും സ്ഥിരതയും നൽകുന്നതിനായി റേഡിയൽ ടയറുകളും ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നു. ബൈക്കിൻറെ എൻജിൻ സ്പെസിഫിക്കേഷനുകളിലോ മറ്റു മെക്കാനിക്കൽ സംവിധാനങ്ങളിലോ മാറ്റങ്ങൾ വരുത്തിയിട്ടില്ല; പകരം നിലവിലുള്ള മികച്ച പെർഫോമൻസ് പാക്കേജിനെ കൂടുതൽ സ്മാർട്ട് ആക്കുകയാണ് കമ്പനി ചെയ്തിരിക്കുന്നത്.
പുത്തൻ ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി ശ്രേണി ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിൽ ലഭ്യമാണ്. 1,25,440 രൂപയാണ് ഡൽഹി എക്സഷോറൂം പ്രാരംഭവില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.