Sections

പിന്‍ നമ്പര്‍ ഇല്ലാതെ 200 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താം, യുപിഐ ലൈറ്റിനെ കുറിച്ചറിയാം

Saturday, Sep 24, 2022
Reported By admin
upi

യുപിഐ ലൈറ്റ് ഡിസെബിള്‍ ചെയ്താല്‍ അവശേഷിക്കുന്ന തുക അക്കൗണ്ടിലേക്ക് തന്നെ തിരികെ എത്തും

 

200 രൂപ വരെയുള്ള തുകകള്‍ അതിവേഗം കൈമാറാന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് സേവനം നിലവില്‍ വന്നു. യുപിഐ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യാതെ തന്നെ 200 രൂപ വരെയുള്ള ഇടപാടുകള്‍ അതിവേഗം നിര്‍വഹിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ഭീം ആപ്പില്‍ മാത്രമാണ് സേവനം ലഭിക്കുന്നതെങ്കിലും ഭാവിയില്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ, തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ഇത് ലഭ്യമാകും. 

തുടക്കത്തില്‍ കാനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കും. തുടക്കത്തില്‍ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഇതുവഴി പണം അയയ്ക്കാന്‍ അവസരമൊരുക്കുമെന്നാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ പറയുന്നത്.  

200 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനായി യുപിഐ ആപ്പില്‍ പ്രത്യേകമായ ഒരു വാലറ്റ് ആണ് യുപിഐ ലൈറ്റ്. ഇതില്‍ പരമാവധി 2000 രൂപ വരെ സൂക്ഷിക്കാം. യുപിഐ ലൈറ്റ് ഡിസെബിള്‍ ചെയ്താല്‍ അവശേഷിക്കുന്ന തുക അക്കൗണ്ടിലേക്ക് തന്നെ തിരികെ എത്തും. യുപിഎ ലൈറ്റ് എനേബിള്‍ ചെയ്താല്‍ 200 രൂപയ്ക്ക് താഴെയുള്ള എല്ലാ ഇടപാടുകള്‍ക്കുമുള്ള തുക ഈ വാലറ്റില്‍ നിന്നായിരിക്കും പോകുക. യുപിഐ പിന്‍ നല്‍കേണ്ടതില്ല. 

ഭീം ആപ്പ് തുറന്ന് മുകളിലെ മെനുവില്‍ യുപിഐ ലൈറ്റിന് നേരെയുള്ള എനേബിള്‍ നൗവില്‍ ക്ലിക്ക് ചെയ്യുക. യുപിഐ ലൈറ്റ് ടോപ് അപ് പേജില്‍ 2000 രൂപയില്‍ താഴെയുള്ള തുക ആഡ് ഫണ്ട് ഓപ്ഷന്‍ വഴി ചേര്‍ക്കുക. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം വാലറ്റിലേക്ക് നീങ്ങും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.