- Trending Now:
സംസ്ഥാന സർക്കാറിനു കീഴിൽ കോഴിക്കോട് ബേപ്പൂർ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് ക്ഷീരകർഷകർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ ശുദ്ധമായ പാലുൽപാദനം എന്ന വിഷയത്തിലും സെപ്തംബർ ഏഴ്, എട്ട് തീയതികളിൽ തീറ്റപ്പുൽ കൃഷി എന്ന വിഷയത്തിലുമാണ് പരിശീലനം.
രജിസ്‌ട്രേഷൻ ഫീസ് 20രൂപ. ആധാർ കാർഡിന്റെയും ബാങ്ക് പാസ്സ്ബുക്കിന്റെയും പകർപ്പുകൾ പരിശീലന സമയത്ത് ഹാജരാക്കുന്നവർക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും.
പുതിയ ഓട്ടോറിക്ഷ പെർമിറ്റ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു... Read More
പാലുൽപാദന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ സെപ്റ്റംബർ ഒന്നിനും തീറ്റപ്പുൽ കൃഷി പരിശീല പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ സെപ്റ്റംബർ നാലിനും മുമ്പായി 0495-2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.