Sections

വനിതകൾക്കായി സംരംഭകത്വ പരിശീലനം

Wednesday, Jan 18, 2023
Reported By Admin
women entrepreneurs

10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലനം


വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് വനിതകൾക്കായി 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറ് മുതൽ 17 വരെ കളമശേരിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിലാണ് പരിശീലനം. ബിസിനസ്സ് ആശയങ്ങൾ, ബ്രാൻഡിംഗ് ആൻഡ് പ്രമോഷൻ, സർക്കാർ സ്കീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ്സ് ലോണുകൾ , എച്ച്. ആർ മാനേജ്മന്റ്, കമ്പനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. 5900 രൂപയാണ് ഫീസ്. താത്പര്യമുള്ളവർ ജനുവരി 28-നകം www.kied.info യിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണമെന്ന് സി.ഇ.ഒ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484 2532890, 2550322, 7012376994.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.