Sections

ടൈറ്റൻ പെർഫോമൻസ് സ്പോർട്സ് വാച്ച് ശേഖരമായ 'സീറോ അവർ' പുറത്തിറക്കി

Thursday, May 14, 2026
Reported By Admin
Titan Launches Zero Hour Sports Watch Collection

കൊച്ചി: ടൈറ്റൻ വാച്ചസ്, തങ്ങളുടെ പുതിയ സബ് ബ്രാൻഡായ 'സീറോ അവർ' പുറത്തിറക്കി. കഠിനമായ സാഹചര്യങ്ങൾക്കായി രൂപകല്പന ചെയ്ത പെർഫോമൻസ് സ്പോർട്സ് വാച്ചുകളുടെ ശേഖരമായ സീറോ അവറിൽ ഈട്, വിശ്വസനീയത, സാങ്കേതിക പൂർണ്ണത എന്നിവയാൽ ശ്രദ്ധേയമായ കൃത്യതയാർന്ന വാച്ചുകളാണുള്ളത്.

100 മീറ്റർ മുതൽ 500 മീറ്റർ വരെയുള്ള ആഴങ്ങളിൽ പ്രവർത്തിക്കാൻ സജ്ജമായ പന്ത്രണ്ട് വ്യത്യസ്ത വാച്ചുകളാണ് 'സീറോ അവർ'വാച്ച് ശേഖരത്തിലുള്ളത്. ഇതിൽ ആഴക്കരുത്തിൽ മികച്ച് നിൽക്കുന്നത് ടൈറ്റൻ 500 മീറ്റർ പ്രൊഫഷണൽ ഡൈവേഴ്സ് വാച്ചാണ്. വെള്ളത്തിനടിയിലെ അതികഠിനമായ സാഹചര്യങ്ങൾക്കായി നിർമ്മിച്ച ഈ വാച്ച്, പ്രൊഫഷണൽ ഡൈവ് വാച്ചുകൾക്കായുള്ള ആഗോള നിലവാരമായ ഐഎസ്ഒ 6425 പാലിക്കുന്നു. സമുദ്രോപരിതലത്തിന് താഴെ മർദ്ദം തീവ്രമാകുകയും കൃത്യത അനിവാര്യമാവുകയും ചെയ്യുന്നിടത്താണ് ടൈറ്റൻ 500 മീറ്റർ പ്രൊഫഷണൽ ഡൈവർ അതിൻറെ കരുത്ത് തെളിയിക്കുന്നത്. 15.5 എം.എം കനമുള്ള ഇതിൻറെ കെയ്സ് ഗ്രേഡ് 2 ടൈറ്റാനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

അക്വാ ലോക്ക് മെക്കാനിസം ഉപയോഗിച്ച് സുരക്ഷിതമാക്കിയ 120-ക്ലിക്ക് യൂണിഡയറക്ഷണൽ ബെസൽ ദീർഘനേരത്തേക്കുള്ള വെള്ളത്തിനടിയിലെ മർദ്ദത്തിൽ പോലും കൃത്യത ഉറപ്പാക്കുന്നു. ട്രിപ്പിൾ-ലെയർ ആൻറി-റിഫ്ലക്റ്റീവ് കോട്ടിംഗുള്ള സഫയർ ക്രിസ്റ്റൽ ഡയലിനെ സംരക്ഷിക്കുന്നതിനാൽ വെളിച്ചം മാറിമറിയുന്ന സാഹചര്യങ്ങളിലും വ്യക്തമായ കാഴ്ച ലഭിക്കും.

കേസിൻറെ രൂപഭംഗിക്ക് അനുയോജ്യമായ ഗ്രേഡ് 2 ടൈറ്റാനിയം ബ്രേസ്ലെറ്റാണ് വാച്ചിനുള്ളത്. ഇതിനൊപ്പം കൂടുതൽ ഫ്ലെക്സിബിൾ ആയ ഒരു എഫ്കെഎം സ്ട്രാപ്പും ലഭ്യമാണ്. ബ്രേസ്ലെറ്റും സ്ട്രാപ്പും എളുപ്പത്തിൽ മാറ്റിയാടാൻ സാധിക്കുന്ന വിധത്തിലുള്ള ക്വിക്ക്-റിലീസ് സിസ്റ്റത്തോടു കൂടിയവയാണ്.

ടൈറ്റൻ 500 മീറ്റർ പ്രൊഫഷണൽ ഡൈവർ വാച്ച് രണ്ട് വേരിയൻറുകളിലായി 500 യൂണിറ്റുകൾ മാത്രമാണ് പുറത്തിറക്കുന്നത്. 500 മീറ്റർ ലിമിറ്റഡ് എഡിഷൻ വാച്ചുകൾക്ക് 75,995 രൂപ മുതൽ 77,995 രൂപ വരെയാണ് വില. 300 മീറ്റർ ഓട്ടോമാറ്റിക്, 200 മീറ്റർ, 100 മീറ്റർ വാച്ചുകൾ 15,795 രൂപ മുതൽ ലഭ്യമാണ്. ടൈറ്റൻ വേൾഡ് സ്റ്റോറുകൾ, വലിയ റീട്ടെയിൽ കേന്ദ്രങ്ങൾ, പ്രീമിയം വാച്ച് റീട്ടെയിലർമാർ, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവിടങ്ങളിലും www.titan.co.in എന്ന വെബ്സൈറ്റിലും 'സീറോ അവർ' വാച്ച് ശേഖരം ലഭ്യമാണ്.

നാല് പതിറ്റാണ്ടിലേറെയായി ഡിസൈൻ, കരകൗശല വൈദഗ്ദ്ധ്യം, നൂതനാശയങ്ങൾ എന്നിവയിലൂടെ ടൈറ്റൻ ഇന്ത്യൻ വാച്ച് നിർമ്മാണ മേഖലയെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ്, ടൈറ്റൻ വാച്ചസ് ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസർ രാഹുൽ ശുക്ല പറഞ്ഞു. സീറോ അവർ വാച്ചുകൾ അവതരിപ്പിക്കുന്നതിലൂടെ, സ്പോർട്സ് ആൻഡ് പെർഫോമൻസ് വാച്ച് വിഭാഗത്തിലേക്കും ടൈറ്റൻ നിർണ്ണായകമായ ചുവടുവെപ്പ് നടത്തുകയാണ്. ഐഎസ്ഒ 6425 മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിച്ച ടൈറ്റൻറെ ആദ്യത്തെ 500 മീറ്റർ ഓട്ടോമാറ്റിക് ഡൈവർ എന്ന നിലയിൽ, ലോകത്തിനായി ഇന്ത്യയിൽ നിർമ്മിച്ച ഈ വാച്ച് മെക്കാനിക്കൽ വാച്ച് നിർമ്മാണത്തിലും ഹൈ-പ്രിസിഷൻ എഞ്ചിനീയറിംഗിലുമുള്ള ഞങ്ങളുടെ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.