Sections

ഇലക്ട്രിക് വാഹനങ്ങൾക്ക് ധനസഹായം; ഈ സ്റ്റാർട്ടപ്പ് പ്രവർത്തനം വിപുലീകരിക്കുന്നു

Saturday, Mar 04, 2023
Reported By admin
ev

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ താഴ്ന്ന വരുമാനക്കാരെ സഹായിക്കുകയാണ് ലക്ഷ്യം


ഇലക്ട്രിക് വാഹനങ്ങൾക്ക് ധനസഹായം നൽകുന്ന ഫിൻടെക് സ്റ്റാർട്ടപ്പ് ത്രീ വീൽസ് യുണൈറ്റഡ് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. കണ്ണൂർ ഉൾപ്പെടെ വിവധ നഗരങ്ങളിൽ വാഹനവായ്പാ സൗകര്യം ഒരുക്കാനാണ് ത്രീ വീൽസ് യുണൈറ്റഡ് ഉദ്ദേശിക്കുന്നത്. ഈ വർഷം ഏപ്രിലോടെ രാജ്യത്തെ 11 നഗരങ്ങളിൽ കൂടി പ്രവർത്തനം വിപുലീകരിക്കുകയാണ് ലക്ഷ്യം.ത്രീ വീൽസ് യുണൈറ്റഡിന്റെ പ്ലാറ്റ്ഫോമിൽ നിലവിൽ 50,000 ഡ്രൈവർമാരുണ്ട്.

നാലായിരത്തിലധികം ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ധനസഹായം ചെയ്തു, ഇത് 172,000 ടൺ കാർബൺ പുറന്തള്ളുന്നത് ഒഴിവാക്കിയതായി ഫൗണ്ടർമാർ.ഇ-ഓട്ടോറിക്ഷകൾ ഓടിയത് വഴി 585 കോടി രൂപയുടെ വരുമാനമാണ് അധികമായി സൃഷ്ടിച്ചത്. സീരീസ് എ ഫണ്ടിംഗ് വഴി 82 കോടി രൂപയാണ് ത്രീ വീൽസ് യുണൈറ്റഡ് നിക്ഷേപം നേടിയത്.

വായു മലിനീകരണം കുറയ്ക്കാനും ഡ്രൈവർമാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ഗൾഫ്, ആഫ്രിക്ക എന്നിവിടങ്ങളിൽ പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാനും സ്റ്റാർട്ടപ്പിന് പദ്ധതിയുണ്ട്. ഓട്ടോറിക്ഷകൾക്ക് പുറമെ, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഫിനാൻസ് ചെയ്യാനും സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നുണ്ടെന്ന് കോഫൗണ്ടറായ സെട്രിക് ടാഗ്ഡോഗ് പറഞ്ഞു. ലളിതമായ വ്യവസ്ഥകളിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ താഴ്ന്ന വരുമാനക്കാരെ സഹായിക്കുകയാണ് ലക്ഷ്യമെന്നും സെട്രിക് ടാഗ്ഡോഗ് വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.