Sections

ജീവിത വിജയിയും പരാജിതനും തമ്മിലുള്ള വ്യത്യാസമെന്തെല്ലാം?

Friday, Sep 15, 2023
Reported By Soumya
Winners and Loses

ജീവിത വിജയിയും പരാജിതനും തമ്മിലുള്ള വ്യത്യാസമാണ് ഇന്ന് നോക്കുന്നത്.

  • ജേതാവ് എപ്പോഴും പരിഹാരത്തിന് മാത്രമാണ് ശ്രദ്ധിക്കാനുള്ളത്. അവരപ്പോഴും ഒരു പ്രശ്നമുണ്ടാകുമ്പോൾ പരിഹാരം എന്താണെന്നാണ് ചിന്തിക്കുന്നത്. പരാജിതൻ എപ്പോഴും പ്രശ്നത്തെക്കുറിച്ചു മാത്രമായിരിക്കും ചിന്തിക്കുന്നത്.
  • ജേതാവിന് എപ്പോഴും ഒരു കർമ്മപദ്ധതി ഉണ്ടായിരിക്കും അത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വ്യക്തമായ പ്ലാനിങ് ഉണ്ടായിരിക്കും. പരാജിതൻ എപ്പോഴും ഒഴിവു കഴിവുകൾ മാത്രം പറഞ്ഞു കൊണ്ടിരിക്കും.
  • ജേതാവിന് എപ്പോഴും കൊടുത്തുകൊണ്ടിരിക്കുവാനുള്ള മനസ്ഥിതി ഉണ്ടാകും പരാജിതന് എപ്പോഴും മറ്റുള്ളവരിൽ നിന്ന് എടുക്കണമെന്ന മനോഭാവം ആയിരിക്കും ഉണ്ടാവുക.
  • വിജയിയുടെ ചിന്ത എന്ത് കാര്യവും ബുദ്ധിമുട്ടാണെങ്കിലും അത് സാധ്യമാകും എന്നായിരിക്കും. പരാജിതൻ അത് സാധിക്കുമായിരിക്കും പക്ഷേ ഭയങ്കര ബുദ്ധിമുട്ടാണ് എന്നാകും ചിന്തിക്കുക.
  • വിജയികൾ എപ്പോഴും തെറ്റു പറ്റുമ്പോൾ തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കുകയും. പരാജിതൻ എപ്പോഴും തെറ്റു പറ്റുമ്പോൾ അത് മറ്റുള്ളവരുടെ തെറ്റാണെന്ന് വാദിക്കുകയും ചെയ്യും.
  • ജേതാക്കൾ ഉറപ്പുകൾ പാലിക്കുന്നവരാണ്. എന്നാൽ പരാജിതർ വാഗ്ദാനങ്ങൾ ഒരിക്കലും പാലിക്കുകയില്ല.
  • ജേതാവിന് നല്ല പോസിറ്റീവായ സ്വപ്നങ്ങളും. പരാജിതന് ആഗ്രഹങ്ങൾ മാത്രമേയുള്ളൂ.
  • വിജയിക്ക് ഞാൻ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന ഭാവം ഉണ്ടാകും. എന്നാൽ പരാജിതൻ ചിന്തിക്കുന്നത് എന്തെങ്കിലും ചെയ്യണമെന്ന് ആയിരിക്കും.
  • വിജയികൾ ഒരു കൂട്ടായ്മയുടെ ഭാഗമായി നിൽക്കാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും. എന്നാൽ പരാജിതർ കൂട്ടായ്മയിൽ നിന്നും മാറി നിൽക്കുന്നവരായിരിക്കും.
  • വിജയികൾ എപ്പോഴും നേട്ടങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നവരാണ്. എന്നാൽ പരാജിതർ പ്രശ്നങ്ങളെ മാത്രമേ കാണുകയുള്ളൂ.
  • വിജയികൾ തന്നെയും തനിക്കൊപ്പം ഉള്ളവരുടെയും വിജയത്തിൽ വിശ്വസിക്കുന്നവരാണ്. പരാജിതർ എപ്പോഴും താൻ മാത്രം വിജയിക്കണമെന്ന് വിശ്വസിക്കുന്നവരാണ്.
  • വിജയിയെപ്പോഴും ഭാവിയിലെ വിജയത്തിലേക്കായിരിക്കും ഉറ്റു നോക്കുന്നത്. എന്നാൽ പരാജിതർ കഴിഞ്ഞ കാര്യത്തെ മാത്രം നോക്കുന്നവരാണ്.
  • വിജയി എപ്പോഴും ചിന്തിച്ചു മാത്രമേ സംസാരിക്കുകയുള്ളൂ. ഒരു കാര്യം പറയുമ്പോൾ ഉടനടി മറുപടി കൊടുക്കുകയില്ല ചിന്തിച്ചു മാത്രമേ അവർ പ്രവർത്തിക്കുകയുള്ളൂ. പരാജിതൻ അപ്പോൾ തോന്നുന്ന കാര്യം കൂടെ പറയുന്നവൻ ആയിരിക്കും.
  • മൃദുവായ വാക്കുകൾ കൊണ്ട് വാദിക്കുന്നവരാണ് വിജയികൾ. എന്നാൽ പരാജിതൻ ചെറിയ കാര്യങ്ങൾക്ക് പോലും കഠിനമായ വാക്കുകൾ ഉപയോഗിക്കുന്നവരാണ്.
  • വിജയി മൂല്യങ്ങളിൽ വിശ്വസിക്കുന്നവരാണ് നിസ്സാര കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യും. എന്നാൽ പരാജിതർ മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നവർ ആയിരിക്കും.
  • വിജയി തന്മയി ഭാവത്തിൽ വിശ്വസിക്കുന്നു. എന്നാൽ പരാജിതർ മറ്റുള്ളവർക്ക് എങ്ങനെ പ്രശ്നങ്ങൾ ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നവർ ആയിരിക്കും.
  • വിജയികൾ സംഭവങ്ങൾ ഉണ്ടാകാൻ വേണ്ടി കാര്യങ്ങൾ ചെയ്യും. എന്നാൽ പരാജിതർ എന്തെങ്കിലും സംഭവിക്കട്ടെ എന്ന് നോക്കിയിരിക്കുന്ന വരാണ്.
  • വിജയികൾ ജയിക്കുന്നതിനു വേണ്ടി ആസൂത്രണവും തയ്യാറെടുപ്പുകളും നടത്തുന്നവരാണ്. എന്നാൽ പരാജിതൻ ഇതൊന്നും ചെയ്യാതെ അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവരാണ്.

ഇതൊക്കെയാണ് ഒരു വിജയിയും പരാജിതനും തമ്മിലുള്ള വ്യത്യാസം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.