Sections

അടുത്ത മാസം മുതല്‍ സര്‍ക്കാരിന്റെ ഈ ഭവന വായ്പ ആനുകൂല്യം ലഭിക്കില്ല

Saturday, Mar 19, 2022
Reported By Admin
loan

ഇനി ഏപ്രില്‍ 1 മുതല്‍ ആ ഇളവ് ലഭിക്കുകയില്ല

 

ഏപ്രില്‍ 1 മുതല്‍, ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് സെക്ഷന്‍ 80EEA പ്രകാരമുള്ള ആദായനികുതി ആനുകൂല്യം(Income Tax Benefit ) കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ പോകുന്നു. 2019 ലെ ബജറ്റില്‍, 45 ലക്ഷം രൂപ വരെ സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് ആദ്യത്തെ വീട്  വാങ്ങുന്ന 'ഭവന വായ്പക്കാര്‍ക്ക്' 1.50 ലക്ഷം രൂപയുടെ അധിക ആദായനികുതി ആനുകൂല്യം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. പിന്നീട്  2020ലെ ബജറ്റിലും  2021ലും ഈ സൗകര്യം യഥാക്രമം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി.  എന്നാല്‍ ഇനി ഏപ്രില്‍ 1 മുതല്‍ ആ ഇളവ് ലഭിക്കുകയില്ല എന്നാല്‍  പുതിയ ഭവനവായ്പ(home loan),  2022 മാര്‍ച്ച് 31-നകം അനുവദിച്ചു കൊണ്ടുള്ള രേഖ ലഭിക്കുകയും 2023 സാമ്പത്തിക വര്‍ഷത്തില്‍ വായ്പ ലഭിക്കുകയും  ചെയ്താല്‍,  ഈ അധിക ആദായനികുതി ഇളവ് (Income Tax Exemption) ആനുകൂല്യം1.5 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാന്‍ കഴിയും. 

ആദായനികുതി നിയമം അനുസരിച്ച്, 2022 ഏപ്രില്‍ 1 മുതല്‍, ആദായനികുതി നിയമത്തിലെ സെക്ഷന്‍ 24(ബി), സെക്ഷന്‍ 80 (സി) എന്നിവ പ്രകാരം ഒരു ഭവന വായ്പയെടുക്കുന്നയാള്‍ക്ക് രണ്ട് ആദായനികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. സെക്ഷന്‍ 24(ബി) പ്രകാരം, ഒരു വീട് വാങ്ങുന്നയാള്‍ക്ക് അതിന്റെ വായ്പ ഇ എം ഐ ഘടകത്തില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍(financial year) 2 ലക്ഷം രൂപ വരെ ആദായ നികുതി കിഴിവ് അവകാശപ്പെടാം. സെക്ഷന്‍ 80സി പ്രകാരം, ഭവനവായ്പ ഇ എം ഐ(EMI) വഴി അടയ്ക്കുന്ന പ്രധാന തുകയ്ക്ക് 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യം ലഭിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.