Sections

കുടിയേറ്റത്തിന് ഇനി ചെലവേറും; നിയന്ത്രണ നടപടികള്‍, നിരക്ക് കൂട്ടി ഈ രാജ്യവും

Friday, Jan 06, 2023
Reported By admin
us

വിസ പോലുള്ള തൊഴിൽ അധിഷ്ഠിത വിഭാഗങ്ങളിലെ വിസ ചാർജുകൾ ഉയർത്തി


ബ്രിട്ടൻ കുടിയേറ്റം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുന്നത് പോലെ നിയന്ത്രണങ്ങളുമായി യുഎസും. ഇതിന് മുന്നോടിയായി കുടിയേറ്റ നടപടികൾക്കുള്ള ഫീസിൽ കുത്തനെ വർധന.എച്ച്-1ബി വിസ പോലുള്ള തൊഴിൽ അധിഷ്ഠിത വിഭാഗങ്ങളിലെ വിസ ചാർജുകൾ ഉയർത്തി. ഇമിഗ്രേഷൻ ആനുകൂല്യങ്ങൾക്കുള്ള ഫീസ് കുത്തനെ വർധിപ്പിക്കാൻ ബൈഡൻ ഭരണകൂടം നിർദ്ദേശിച്ചു.

എച്ച്-1ബി വിസകൾക്കുള്ള പ്രീ-രജിസ്ട്രേഷൻ ഫീസ് നിലവിലെ 10-ഡോളറിൽ നിന്ന് 215 ഡോളറായി ആണ് ഉയർത്തുന്നത്. ഫീസിൽ 2,050 ശതമാനം വർധന. എച്ച്-1 വിഭാഗത്തിൽ 70 ശതമാനമാണ് നിരക്ക് വർധന. എച്ച്1ബി വിസ ഫീസ് നിരക്കുകൾ 460 ഡോളറിൽ നിന്ന് 780 ഡോളറായി ഉയർത്തി. 201 ശതമാനം നിരക്കാണ് വർധിപ്പിച്ചത്. യുഎസിലേക്കുള്ള എൽ വിസ നിരക്കുകൾ 460-ഡോളറിൽ നിന്ന് 1,385-ഡോളറായി ഉയരും. അതേസമയം വിദഗ്ധ തൊഴിലാളികൾക്കുള്ള ഒ വിഭാഗത്തിലെ വിസ നിരക്കുകളിൽ 129 ശതമാനമാണ് വർധന.

നിക്ഷേപകരുടെ വിസകൾക്കും ചെലവേറും

കോടീശ്വരന്മാരുടെ വിസ എന്ന് വിളിക്കപ്പെടുന്ന ഇബി-5 വിസകൾക്ക് നിലവിൽ 3,675 ഡോളറായിരുന്നു നിരക്ക് എങ്കിൽ 204 ശതമാനമാണ് നിരക്ക് വർധന. ഇനി ഫീസ് ഇനത്തിൽ 11,160 ഡോളർ നൽകണം. എല്ലാത്തരം വിസകളുടെയും പ്രീമിയം പ്രോസസ്സിംഗിനുള്ള നിരക്കുകൾ 2,500 ഡോളറായി തുടരും. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ആണ് പുതുക്കിയ നിരക്കുകൾ പ്രസിദ്ധീകരിച്ചത്.

2016ന് ശേഷം ആദ്യമായാണ് നിരക്ക് വർധന. 2016 മുതൽ മാറ്റമില്ലാതെ തുടരുന്ന നിലവിലെ ഫീസ് വിസ പ്രോസസിങ് പ്രവർത്തനങ്ങൾക്കുള്ള ചെലവുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് നിരക്ക് വർധന. കൊവിഡ് -19 പകർച്ചവ്യാധി കാരണം ഏജൻസിയുടെ 2020-ലെ വരുമാനം 40 ശതമാനം കുറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.