- Trending Now:
വ്യത്യസ്തങ്ങളായ അലങ്കാര മത്സ്യങ്ങളുടെ കാഴ്ചകളും തിരുവോണം ഫിഷ് ഫാമിന്റെ വിശേഷങ്ങളുമായാണ് ക്രാഫ്റ്റ് ആന്‍ഡ് ക്രാപ്സിന്റെ ഈ എപ്പിസോഡ് നിങ്ങള്‍ക്ക് മുന്നിലെത്തുന്നത്. കൗതുകം ജനിപ്പിക്കുന്ന അലങ്കാരമത്സ്യങ്ങളുടെ വലിയ നിരതന്നെയുണ്ട് ഷിബു നടത്തുന്ന തിരുവോണം ഫിഷ് ഫാമില്‍. അലങ്കാര മത്സ്യങ്ങളോട് ചെറുപ്പകാലം തൊട്ടുള്ള തന്റെ അടങ്ങാത്ത ഇഷ്ടവും ഷിബു എന്ന യുവാവിന്റെ കഠിനപ്രയത്‌നവും ഒത്തുചേര്‍ന്നപ്പോള്‍ തിരുവോണം ഫിഷ് ഫാം വിജയിച്ച ഒരു സംരംഭമായി മാറി
അലങ്കാര മല്‍സ്യങ്ങളുടെ അത്ഭുത കാഴ്ച്ചകള്‍ നിറച്ച് തിരുവോണം ഫിഷ് ഫാം ... Read More
തിരുവോണം ഫിഷ് ഫാമിന്റെ വളര്‍ച്ചയില്‍ തന്റെ കൂടെ താങ്ങായും തണലായും നിന്നവരുടെ കഥകള്‍ ഷിബുവിന് പറയാനുണ്ട്. ചെറിയൊരു ചില്ലുകൂട്ടില്‍ ചെറിയ കുറച്ചു മല്‍സ്യങ്ങളുമായി അലങ്കാര മത്സ്യങ്ങള്‍ ഉള്ള അടുപ്പം കൂടിയ ആ കൊച്ചു പയ്യന്‍ ഒരു ഫിഷ് ഫാമിന്റെ ഉടമയായി മാറിയ കഥ നമുക്ക് ഷിബുവിനോട് തന്നെ ചോദിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.