- Trending Now:
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കാനുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ആഹ്വാനത്തെത്തുടര്‍ന്ന് മഹാരാഷ്ട്ര, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങള്‍ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചു. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും കുറച്ചതായി കേന്ദ്രം പ്രഖ്യാപിച്ചു.
മഹാരാഷ്ട്ര
മഹാരാഷ്ട്ര സര്‍ക്കാര്‍ പെട്രോളിന്റെ വാറ്റ് ലിറ്ററിന് 2.08 രൂപയും ഡീസലിന് 1.44 രൂപയും കുറച്ചു. ഈ തീരുമാനത്തിന്റെ ഫലമായി സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം 2,500 കോടി രൂപയുടെ നഷ്ടം നേരിടേണ്ടിവരുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചതോടെ പെട്രോളില്‍ നിന്നുള്ള പ്രതിമാസ വരുമാനം 80 കോടി രൂപയും ഡീസലില്‍ നിന്ന് 125 കോടി രൂപയും കുറയും.
ഇന്ധന വില്പനയില് ഗണ്യമായ ഇടിവ്. എന്താണ് സംഭവിച്ചത്?... Read More
രാജസ്ഥാന്‍
സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 2.48 രൂപയും ഡീസലിന് 1.16 രൂപയും വാറ്റ് കുറയ്ക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിനെത്തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ശനിയാഴ്ച പെട്രോളിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) ലിറ്ററിന് 2.48 രൂപയും ഡീസലിന് 1.16 രൂപയും കുറച്ചു.
കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 2.48 രൂപയും ഡീസലിന് ലിറ്ററിന് 1.16 രൂപയും വാറ്റ് കുറയ്ക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വിറ്ററില്‍ കുറിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 10.48 രൂപയും ഡീസലിന് 7.16 രൂപയും കുറയും.
കേരളം
കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ യഥാക്രമം 2.41 രൂപയും 1.36 രൂപയും കുറച്ചതായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.