Sections

ഈ കാര്യങ്ങളില്‍ വീട്ടുകാര്‍, കൂട്ടുകാര്‍ എന്നൊന്നും വേണ്ടെന്ന് ആര്‍ബിഐ

Monday, Jun 13, 2022
Reported By admin
password

വഞ്ചനാപരമായ ഇടപാടുകള്‍ക്കെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ഇതില്‍ വിവരിച്ചിട്ടുണ്ട്

 

ഈ കാര്യങ്ങളില്‍ വീട്ടുകാര്‍, കൂട്ടുകാര്‍ എന്നൊന്നും വേണ്ടെന്ന് ആര്‍ബിഐ മുന്നറിയിപ്പ്.  യൂസര്‍ നെയിം, പാസ് വേര്‍ഡ്, സി വി വി, ഒ  ടി പി , മറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പോലും പങ്കുവെക്കരുതെന്ന്  റിസര്‍വ് ബാങ്ക്  വീണ്ടും മുന്നറിയിപ്പ് നല്‍കുന്നു. 

സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ഇറക്കിയ 'ബി എവെയര്‍' എന്ന ബുക്ലെറ്റില്‍ സാധാരണക്കാരെ കബളിപ്പിക്കാന്‍  ഉപയോഗിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വഞ്ചനാപരമായ ഇടപാടുകള്‍ക്കെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ഇതില്‍ വിവരിച്ചിട്ടുണ്ട്.

അറിയാതെ ഉപഭോക്താക്കള്‍ രഹസ്യ വിവരങ്ങള്‍ പങ്കിടുന്നത് തട്ടിപ്പുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയാണെന്ന കാര്യവും വീണ്ടും ആര്‍ ബി ഐ എടുത്തു പറഞ്ഞിരിക്കുന്നു. വെബ്‌സൈറ്റുകളില്‍ വിവരങ്ങള്‍ നല്‍കുന്നതിന് മുന്‍പ് അത് ശരിയായ വെബ്‌സൈറ്റ് ആണോയെന്ന് പരിശോധിക്കുകയും ലോക്ക് ചിഹ്നം (പാഡ് ലോക് സിംബല്‍) ഉണ്ടോയെന്നും ഉറപ്പു വരുത്തുക. 

ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പ് അതിനെകുറിച്ചുള്ള അഭിപ്രായങ്ങള്‍ പരിശോധിക്കുക. നിങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ  ലോട്ടറി അടിച്ചു എന്ന അറിയിപ്പുകളുമായി വരുന്ന ഇ മെയിലുകള്‍ തുറന്നു നോക്കാതിരിക്കുക. പൊതു ഉപകരണങ്ങളില്‍ വെര്‍ച്യുല്‍ കീബോര്‍ഡുകള്‍ ഉപയോഗിക്കുകയും, പാസ്വേര്‍ഡുകള്‍ ഇടക്കിടക്ക് മാറ്റുകയും ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.