- Trending Now:
പ്രധാന സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും മൂന്നു ശതമാനത്തിലേറെ തകര്‍ന്നു
ഓഹരി വിപണി നിക്ഷേപകരുടെ നെഞ്ചിടിപ്പ് തിങ്കളാഴ്ച. തിങ്കളാഴ്ചയിലെ തകര്‍ച്ചയില്‍ ഓഹരി വിപണിയുടെ അടിത്തറയിളകി. പ്രധാന സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും മൂന്നു ശതമാനത്തിലേറെ തകര്‍ന്നു. ഒരൊറ്റ ദിവസംകൊണ്ട് നിക്ഷേപകരുടെ ഏഴു ലക്ഷംകോടി രൂപ അപ്രത്യക്ഷമായി
യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 8.6ശതമാനത്തിലെത്തിയതാണ് ആഗോളതലത്തില്‍ സൂചികകളെ ബാധിച്ചത്. യുഎസ് ട്രഷറി ആദായമാകട്ടെ 3.19ശതമാനത്തിലേയ്ക്ക് ഉയരുകയും ചെയ്തു. വിലക്കയറ്റത്തെ പിടിച്ചുകെട്ടാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ദ്രുതഗതിയില്‍ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന ഭീതിയാണ് സൂചികകളുടെ കരുത്ത് ചോര്‍ത്തിയത്.
രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് താഴ്ച... Read More
പ്രതീക്ഷിച്ചിരുന്ന അര ശതമാനത്തേക്കാള്‍ മുക്കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കും തിങ്കളാഴ്ച വൈകീട്ട് പുറത്തുവരും. മുന്‍ മാസത്തെ അപേക്ഷിച്ച് വിലക്കയറ്റം 7.1-7.3ശതമാനത്തിലേയ്ക്ക് ചുരുങ്ങുമെന്നാണ് വിലയിരുത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.