- Trending Now:
രാജ്യത്തെ ദീര്‍ഘദൂര ചരക്കുനീക്കത്തിന്റെ സമയം വെട്ടിക്കുറച്ച് യുഎഇ. എത്തിഹാദ് റെയില്‍ പ്രവര്‍ത്തമക്ഷമമായാതോടെയാണ് യുഎഇയില്‍ ചരക്കുനീക്കത്തിന്റെ സമയം മൂന്നിലൊന്നായി വെട്ടികുറച്ചത്. എത്തിഹാദ് റെയില്‍ ചെയര്‍മാന്‍ ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതുസബന്ധിച്ച് അറിയിച്ചത്. യുഎഇ പെട്രോകെമിക്കല്‍ കമ്പനിയായ ബുറുജുമായി ചരക്കുനീക്ക കരാരില്‍ ഒപ്പുവെയ്ക്കവെയാണ് ഷെയ്ഖ് തിയാബ് ബിന്‍ ചരക്കുനീക്കത്തിന്റെ സമയം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
പലചരക്ക് കച്ചവടത്തിനായി ജിയോമാര്‍ട്ടും വാട്ട്സ്ആപ്പും കൈ കോര്‍ക്കുന്നു... Read More
നേരത്തെ പന്ത്രണ്ടുമണിക്കൂര്‍ സമയമെടുത്ത് പൂര്‍ത്തിയാക്കിയിരുന്ന ചരക്കുനീക്കത്തിന് നാലുമണിക്കൂര്‍ സമയം മാത്രമാണ് എത്തിഹാദ് റെയില്‍ മുഖേന വേണ്ടിവരുന്നതെന്ന് ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് വിശദീകരിച്ചു. അല്‍ റുവൈസ് വ്യവസായ നഗരത്തിലെ പെട്രോകെമിക്കല്‍ കോംപ്ലക്സില്‍ നിന്ന് പ്രതിവര്‍ഷം 13 ലക്ഷം ടണ്‍ പോളിയോ ലിഫിനുകള്‍ കൊണ്ടുപോകുന്നതിന് എത്തിഹാദ് റെയിലും ബുറൂജും കരാറുണ്ടാക്കി. എത്തിഹാദ് റെയില്‍ സിഇഒ എന്‍ഞ്ചിനീയര്‍ ഷാദി മലക്കും ബുറൂജ് സിഇഒ ഹസീം സുല്‍ത്താന്‍ അല്‍ സുവൈദിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. ബുറൂജ് പോലെ രാജ്യത്തെ വന്‍ കമ്പനികള്‍ക്ക് ചരക്കുനീക്കത്തിന് സൗകര്യമൊരുക്കുന്നതിലൂടെ കാര്‍ബണ്‍ മലിനീകരണം കുറയ്ക്കാനാകുമെന്നും എത്തിഹാദ് സിഇഒ അഭിപ്രായപ്പെട്ടു.
എത്തിഹാദ്റെയില്‍ പ്രവര്‍ത്തനക്ഷമമായതോടെ കയറ്റുമതി കൂടുതല്‍ ശക്തിപ്പെടുത്താനാകും. ഇതോടെ കുറഞ്ഞ ചെലവില്‍ ചരക്കുകള്‍ എത്തിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎഇയുടെ നെറ്റ് സീറോ 2050 പദ്ധതിക്ക് എത്തിഹാദ് റെയില്‍ മുതല്‍ക്കൂട്ടാകും. ബുറൂജും ഇത്തിഹാദ് റെയിലും തമ്മിലുള്ള സുപ്രധാന സഹകരണം യുഎഇയുടെ വ്യവസായമേഖലക്ക് മികച്ച സംഭവനകള്‍ നല്‍കുമെന്നും സിഇഒ ഷാദിമലക്ക് അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.