Sections

സ്വന്തം പ്രയത്‌നംകൊണ്ടുമാത്രം ഇന്ത്യൻ ഫാഷൻ രംഗത്തെ എക്കാലത്തെയും മികച്ച ഡിസൈനറായി മാറിയ ബീന കണ്ണൻ

Thursday, Jun 22, 2023
Reported By Soumya S
Beena Kannan

ഇന്ത്യൻ ഫാഷൻ രംഗത്തെ എക്കാലത്തെ മികച്ച ഡിസൈനറായ ബീന കണ്ണനെ കുറിച്ചാണ് ഇന്നത്തെ ലേഖനം. വസ്ത്ര വ്യാപാര രംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുള്ള സംരംഭകയാണ് ബീന കണ്ണൻ. ടെക്സ്റ്റൈൽ വിപണിയിൽ പാരമ്പര്യമുള്ള കുടുംബത്തിലാണ് ബീന കണ്ണൻ ജനിച്ചത്. 1910-ൽ മുത്തച്ഛൻ വീരയ്യ റെഡ്ഡിയാണ് ശിമാട്ടി തുടങ്ങിയത്. പ്രതിസന്ധിഘട്ടങ്ങളിലും ശീമാട്ടിയുടെ ബിസിനസിനെ ചങ്കുറപ്പോടെ മുന്നോട്ട് നയിച്ചത് ബീനാ കണ്ണനാണ്.

മകൾക്ക് ആറു മാസം പ്രായമുണ്ടായിരുന്നപ്പോൾ അവരുടെ ഭർത്താവിനെ ബാധിച്ച കാൻസർ ബീനയെ വല്ലാതെ തളർത്തിയിരുന്നു. ഭർത്താവിന്റെ മരണശേഷമാണ് അവർക്ക് ബിസിനസ്സ് പൂർണ്ണമായി ഏറ്റെടുക്കേണ്ടി വന്നു. ഇന്ന് ശീമാട്ടി ടെക്സ്റ്റൈൽസിന്റെ സിഇഒയും, ലീഡ് ഡിസൈനറും ആണ് ബീന കണ്ണൻ.

ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വിവാഹ സിൽക്ക് സാരി ഡിസൈനർമാരിൽ ഒരാളാണ് അവർ. ബീന കണ്ണൻ സൃഷ്ടിച്ച ഏറ്റവും നീളം കൂടിയ പട്ട് സാരി (അര കിലോമീറ്റർ) ഗിന്നസ് ബുക്കിലും ലിംഗ ബുക്ക് ഓഫ് റെക്കോർഡിലും 2007 ൽ ഇടം നേടി.

തന്നെ സഹായിക്കാൻ മറ്റാരുമില്ല എന്ന് മനസ്സിലാക്കി അവർ ഒറ്റയ്ക്ക് തന്നെ പൊരുതാൻ തീരുമാനിച്ചു. സിൽക്ക് വ്യവസായത്തിലെ പ്രവണതകളെക്കുറിച്ച് അവർ തീവ്രമായി പഠിക്കുകയും രാജ്യത്തിലുടനീളം വ്യാപാരികളുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു. ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ധാരാളം യാത്ര ചെയ്തു. വിദേശ വനിതകളുടെ ഊർജ്ജവും ഊർജ്ജസ്വലതയും യാത്രാവേളയിൽ അവരെ വിസ്മയിപ്പിച്ചു. അതിൽനിന്നും പ്രചോദനം നേടിയ അവർ അവരുടെ ജീവിതശൈലിയിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവന്നു.

കടയിലേക്ക് ആവശ്യമായ സാരികളും ഷോളുകളും ഒക്കെ ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ബീന കണ്ണൻ തന്നെ ശേഖരിച്ചു. തമിഴ്നാട്ടിൽ നിന്നുമാണ് കോട്ടൻസാരികൾ വരുത്തിയത്. ആദ്യം കോട്ടൺ സാരിയിലായിരുന്നു ബിസിനസ് ആരംഭിച്ചത് പിന്നീട് അത് പട്ടിലേക്ക് മാറി.

ഇങ്ങനെ ഓരോ പടിയും ശ്രദ്ധിച്ചു മുന്നോട്ടുപോയ അവർക്ക് കാഞ്ചീപുരം സിൽക്സിന്റെ വ്യവസായത്തിൽ ഒരു വിപ്ലവകരമായ മുന്നേറ്റത്തിന് സാധിച്ചു. ലോകമെമ്പാടുമുള്ള കാഞ്ചീപുരം സിൽക്ക് സാരികൾക്കായി ഒരു ഇടം, പരമ്പരാഗത പട്ട് സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു ബീനയുടെ ഏക ലക്ഷ്യം.

2009-ൽ കോയമ്പത്തൂർ ഈറോഡ് നെയ്ത്തുകാരുടെ കൂട്ടായ്മയായ 'ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' അവർക്ക് ലഭിച്ചു.

ബിസിനസിൽ എത്തുന്നവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് വളരെ പ്രചോദനകരമായ വിജയകഥയാണ് ബീന കണ്ണന്റെത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.