Sections

നിശ്ചയദാർഢ്യത്തിലൂടെയും അർപ്പണബോധത്തിലൂടെയും ജീവിത ലക്ഷ്യം നേടി; ഏവറസ്റ്റ് കീഴടക്കിയ ആദ്യത്തെ അംഗവൈകല്യമുള്ള വനിത അരുണിമ സിൻഹ

Tuesday, Aug 22, 2023
Reported By Soumya S
Arunima Sinha

ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതീകമാണ് അരുണിമ സിൻഹ. 2013-ൽ എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ അംഗവൈകല്യമുള്ള സ്ത്രീയാണ് അരുണിമ. അതിനുശേഷം ലോകമെമ്പാടുമുള്ള നിരവധി കൊടുമുടികൾ കീഴടക്കി. അവിശ്വസനീയമായ ജീവിത കഥയാണ് ഇവിടെ പരാമർശിക്കുന്നത്.

ആദ്യകാലം

  • 1988 ജൂലൈ 20ന് ലഖ്നൗവിനടുത്തുള്ള അംബേദ്കർ നഗറിലാണ് ജനനം. അച്ഛൻ പട്ടാളത്തിലായിരുന്നു അമ്മ ആരോഗ്യവകുപ്പിലെ സൂപ്പർവൈസർ ആയിരുന്നു. അരുണിമയ്ക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛൻ മരണപ്പെടുന്നത്.
  • അരുണിമക്ക് സ്പോർട്സിനോട് താല്പര്യമുണ്ടായിരുന്നു. വോളിബോളിനോടാണ് താല്പര്യം എങ്കിലും സൈക്ലിംഗും ഫുട്ബോളും ആസ്വദിച്ചു. ദേശീയ വോളിബോൾ കളിക്കാരിയായി, അർദ്ധസൈനിക സേനയിൽ ചേരുക എന്നതായിരുന്നു അരുണിമയുടെ ലക്ഷ്യം.

ജീവിതം മാറ്റിമറിച്ചത്

  • 2011 ഏപ്രിലിൽ,24 കാരിയായ അരുണിമ സിൻഹ ലഖ്നൗവിൽ നിന്ന് ഡൽഹിയിലേക്കുള്ള പദ്മാവത് എക്സ്പ്രസിൽ സിഐഎസ്എഫിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാൻ കയറി. കുറച്ച് കൊള്ളക്കാർ അവളുടെ ചുറ്റും കൂടി, അവൾ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ, അവർ അവളെ ട്രാക്കിലേക്ക് എറിഞ്ഞു.
  • നിരവധി ട്രെയിനുകൾ അവളുടെ കാലിലൂടെ ഓടി, നിർഭാഗ്യവശാൽ സ്വയം രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ട അരുണിമയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ഇന്ത്യൻ കായിക മന്ത്രാലയം അവർക്ക് 25000 രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തു.
  • ദേശീയ രോഷത്തിന് ശേഷം, യുവജനകാര്യ കായിക സഹമന്ത്രി അജയ് മാക്കനിൽ നിന്ന് അവർക്ക് 200,000 രൂപ അധിക മെഡിക്കൽ നഷ്ടപരിഹാരം നൽകി. കൂടാതെ, സിഐഎസ്എഫിൽ ജോലി ശുപാർശയും നൽകുകയും ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു.
  • ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിക്കപ്പെട്ടു അവിടെ നാലുമാസം ചെലവഴിച്ചു. ഡൽഹി ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനി സൗജന്യമായി കൃത്രിമ കാൽ വാഗ്ദാനം ചെയ്തു.
  • സാധാരണ ഒരു പെൺകുട്ടിയുടെ ജീവിതവും ലക്ഷ്യവും അവസാനിക്കേണ്ട നിമിഷത്തിൽ, ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ, അസാധ്യമെന്ന് പലരും കരുതുന്ന ഒരു പ്രതിജ്ഞ അരുണിമ സിൻഹ എടുത്തു. അന്നുമുതൽ, അരുണിമയുടെ ലക്ഷ്യം, കൃത്രിമ കാലുമായി നടക്കാൻ മാത്രമല്ല, ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി കയറുക എന്നതായിരുന്നു.

വലിയ നേട്ടം

  • അപകടത്തിന് രണ്ട് വർഷത്തിന് ശേഷം, 2013 മെയ് 21 ന് അരുണിമ എവറസ്റ്റ് കൊടുമുടിയിലെത്തി. 18 മാസത്തെ കഠിനമായ പരിശീലനവും അരുണിമയുടെ ആത്മവിശ്വാസവും ആണ് വിജയം കൈവരിക്കാൻ സഹായിച്ചത്.
  • അതിനുശേഷം ഏഴ് ഭൂഖണ്ഡങ്ങളിലായി നിരവധി കൊടുമുടികൾ കയറി.
  • എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ അംഗവൈകല്യമുള്ള ഇന്ത്യൻ വനിതയാണ് അരുണിമ.

അവാർഡുകളും ബഹുമതിയും

  • 2015ൽ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി അവരെ ആദരിച്ചു.
  • ടെൻസിങ് നോർഗെ ദേശീയ സാഹസിക അവാർഡ്
  • യുകെയിലെ ഗ്ലാസ്ഗോയിലെ സ്ട്രാത്ത്ക്ലൈഡ് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്.

അരുണിമ സിൻഹ ഇപ്പോൾ തന്റെ ഭൂരിഭാഗം സമയവും സാമൂഹിക ക്ഷേമത്തിനായി നീക്കിവയ്ക്കുകയും ദരിദ്രർക്കും ഭിന്നശേഷിക്കാർക്കുമായി ഒരു സൗജന്യ സ്പോർട്സ് അക്കാദമി നടത്തുകയും ചെയ്യുന്നു.

അനുഭവ പാഠം

  • നിങ്ങൾക്ക് ജീവിതത്തിൽ ഓപ്ഷനുകൾ ഉണ്ടെങ്കിൽ, നിങ്ങളുടെ മനസ്സിന് തീരുമാനിക്കാൻ കഴിയില്ല; പകരം നിങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടെങ്കിൽ അതിനു വേണ്ടി കഠിനമായി പ്രയത്നിച്ചാൽ അത് നിങ്ങൾക്ക് നേടാൻ സാധിക്കും.
  • നിങ്ങൾ വലുതായി ചിന്തിക്കാൻ തുടങ്ങുമ്പോൾ ആരും നിങ്ങളെയോ, നിങ്ങളുടെ തീരുമാനത്തെയോ പിന്തുണയ്ക്കുന്നില്ല, പക്ഷേ നിങ്ങൾ അത് നേടിയാൽ എല്ലാം ശരിയാകും, ആളുകൾ നിങ്ങളെ അഭിനന്ദിക്കാൻ തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.