Sections

കേരള പിറവി കാമ്പയിനുമായി ടാറ്റാ ടീ കണ്ണൻ ദേവൻ

Monday, Nov 03, 2025
Reported By Admin
Tata Tea Kannan Devan Celebrates Kerala Piravi with a Cinematic Brand Film Showcasing the Spirit of

കേരളത്തിൻറെ സൗന്ദര്യം, ആത്മാവ്, അഭിമാനം എന്നിവ വ്യക്തമാക്കുന്ന സിനിമാറ്റിക് ബ്രാൻഡ് ഫിലിം അവതരിപ്പിച്ചു

കൊച്ചി: കേരള പിറവി ദിനത്തിൽ, ഈ മണ്ണിൽ നിന്ന് തന്നെയുള്ള ബ്രാൻഡായ ടാറ്റാ ടീ കണ്ണൻ ദേവൻ, സംസ്ഥാനത്തിൻറെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾ, അഭിമാനബോധം എന്നിവ പകർത്തിയ സിനിമാറ്റിക് ബ്രാൻഡ് ഫിലിം അവതരിപ്പിച്ചു. പതിറ്റാണ്ടുകളായി കണ്ണൻ ദേവൻ ബ്രാൻഡിനെ പരിപോഷിപ്പിച്ച നാടിൻറെ ശക്തി, കലാവൈഭവം, ചൈതന്യം എന്നിവ ചിത്രീകരിക്കുന്ന ഈ ഫിലിം കേരളത്തിനുള്ള ഹൃദയംഗമമായ ഒരു മംഗളപത്രമായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ടാറ്റാ ടീ കണ്ണൻ ദേവൻ, കേരളത്തിലെ പ്രധാന നഗരങ്ങളിലുടനീളം ഇമ്മേഴ്സീവ് 3ഡി അനാമോർഫിക് ഇൻസ്റ്റളേഷനിലൂടെയും നൂതന ഔട്ട്ഡോർ ഡിസ്പ്ലേകളിലൂടെയും സ്ക്രീനുകൾക്കപ്പുറത്തേക്ക് ആഘോഷം വ്യാപിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ നൂതനമായ ഒഒഎച്ച് ഇൻസ്റ്റളേഷനുകൾ കാമ്പയിനൊപ്പം കേരളത്തിൻറെ അഭിമാനവും ഊർജ്ജസ്വലതയും സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയും ചെയ്യുന്നു.

പ്രഭാതത്തിലെ മഞ്ഞുവീഴ്ചയിൽ തിളങ്ങുന്ന ഒരു ലോലമായ തേയില ഇലയോടെയാണ് ചിത്രം ആരംഭിക്കുന്നത്. ബ്രാൻഡിൻറെ കഥ ആരംഭിച്ച കണ്ണൻ ദേവൻ കുന്നുകളുടെ കാവ്യാത്മകമായ പ്രതിഫലനം. ഒരു തുള്ളി വെള്ളം ഇലയിൽ സ്പർശിക്കുമ്പോൾ, ഫ്രെയിം സമൃദ്ധമായ തോട്ടങ്ങളുടെ വിശാലമായ ആകാശ കാഴ്ചകളിലേക്ക് തുറക്കുന്നു. ഇത് ഭൂമിയും അതിലെ ജനങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതീകപ്പെടുത്തുന്നു. അവിടെ നിന്ന്, ആഖ്യാനം കേരളത്തിനെ നിർവചിക്കുന്ന സാംസ്കാരിക ആവിഷ്കാരങ്ങളിലൂടെ കടന്നുപോകുന്നു. കായലിലൂടെ സഞ്ചരിക്കുന്ന ബോട്ടുകൾ, കളരിയുടെ ശക്തി, ക്ലാസിക്കൽ നൃത്തത്തിൻറെ ചാരുത, കഥകളിയുടെ മഹത്വം എന്നിങ്ങനെ. ഓരോ ഫ്രെയിമും പ്രകൃതി, ചലനം, കല എന്നിവ സംയോജിപ്പിച്ച് സംസ്ഥാനത്തിൻറെ തനതായ താളവും ചൈതന്യവും ചിത്രീകരിക്കുന്നു. ഈ നിമിഷങ്ങൾ ഒരുമിച്ച്, സംസ്കാരത്തിൻറെയും വൈകാരികതയുടെയും ഓർമ്മയുടെയും സമ്പന്നമായ ഒരു ചിത്രകമ്പളം നെയ്യുന്നു. കേരളത്തിൻറെ സത്ത ടാറ്റാ ടീ കണ്ണൻ ദേവൻ പായ്ക്കിൽ ഒത്തുചേരുന്നു, ഇത് സംസ്ഥാനത്തിനുള്ള ഹൃദയംഗമമായ ആദരവാണ്.

ടാറ്റാ ടീ കണ്ണൻ ദേവൻ എപ്പോഴും ഒരു ബ്രാൻഡിനേക്കാൾ കൂടുതലാണെന്നും അത് കേരള ചരിത്രത്തിൻറെ തന്നെ ഭാഗമാണെന്നും ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സിൻറെ പാക്കേജഡ് ബിവറേജസ്, ഇന്ത്യ ആൻറ് സൗത്ത് ഏഷ്യ പ്രസിഡൻറ് പുനീത് ദാസ് പറഞ്ഞു. ഈ മണ്ണിൽ നിന്നുള്ള ബ്രാൻഡ് എന്ന നിലയിൽ, ഈ നാടുമായും അവിടുത്തെ ജനങ്ങളുമായും ഞങ്ങൾക്ക് ആഴത്തിലുള്ള വൈകാരിക ബന്ധം ഉണ്ട്. കേരള പിറവിയിൽ, സിനിമയിലൂടെയും അനാമോർഫിക് ഇൻസ്റ്റാളേഷനിലൂടെയും, നൂതനമായ ഒഒഎച്ച്-കളിലൂടെയും, സിനിമാറ്റിക് ആയും വ്യക്തിപരമായും കേരളത്തിൻറെ സത്തയെ ആഘോഷിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തെ ഒരു സ്ഥലമായി മാത്രമല്ല, കണ്ണൻ ദേവൻ ചായയുടെ ഓരോ സിപ്പിലൂടെയും ഒഴുകുന്ന ജീവാത്മാവായിട്ടാണ് ഞങ്ങൾ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.