Sections

ഭാഗ്യമല്ല നമ്മുടെ പ്രവൃത്തിയാണ് ജീവിതത്തിന്റെ ഗതി നിർണയിക്കുന്നതെന്ന് സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച ഓപ്ര വിൻഫ്രെ

Monday, Jul 03, 2023
Reported By Soumya
Oprah Winfrey

അമേരിക്കൻ ടിവി ആങ്കർ, ആക്ടര്‌സ്, സാമൂഹിക പ്രവർത്തക, മാധ്യമ രംഗത്തെ റാണി എന്നൊക്കെ അറിയപ്പെടുന്ന ഓപ്ര വിൻഫ്രെ കുറിച്ചാണ് ഇന്നത്തെ ലേഖനം.

1954 ൽ അമേരിക്കയിലെ മിസ്സിസിപ്പിയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ഓപ്ര വിൻഫ്രെ ജനിച്ചത്. ഓപ്ര ജനിക്കുമ്പോൾ അമ്മയും അച്ഛനും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. അവർ കുടുംബപരമായി വെള്ളക്കാരുടെ വീട്ടുജോലി ചെയ്തു വന്നിരുന്ന ആൾക്കാരാണ്. ഓപ്രയുടെ അമ്മയും ഒരു വെള്ളക്കാരന്റെ വീട്ടിൽ വീട്ട് ജോലി ചെയ്തു വരികയായിരുന്നു. അവരുടെ ജോലി തിരക്ക് കാരണം ഓപ്ര അവളുടെ അമ്മൂമ്മയുടെ ഒപ്പമാണ് വളർന്നത്. അവളുടെ അമ്മുമ്മയും അവളെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചത് നീയും വളർന്നു വലുതാകുമ്പോൾ ഒരു വെള്ളക്കാരന്റെ വീട്ടിലെ വീട്ടുജോലിക്കാരിയായി മാറുമെന്നാണ്. അമ്മൂമ്മ ദിവസവും അവളെ ക്രൂരമായി മർദ്ധിച്ചിരുന്നു അതിന് കാരണമായി അവർ പറഞ്ഞത് വീട്ടുജോലിക്ക് പോകാൻ വേണ്ടിയുള്ള പരിശീലനമെന്നാണ്. പക്ഷേ ഓരോ അടി കൊണ്ട് വേദനിക്കുമ്പോഴും ഓപ്രയുടെ കുഞ്ഞു മനസ്സ് ഒരു കാര്യത്തിൽ തീരുമാനമെടുക്കുകയായിരുന്നു താൻ ഇങ്ങനെ വേദനിച്ച് ജീവിക്കേണ്ടവളല്ല ഇതിലും നല്ല ഒരു ജീവിതം  പുറത്തുണ്ടെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.

കുറച്ചുനാളുകൾക്കു ശേഷം അവൾ തന്റെ വിദ്യാഭ്യാസത്തിന് വേണ്ടി അമ്മയുടെ അടുത്തേക്ക് പോയി. പക്ഷേ അവർക്ക് ഓപ്രയെ ശ്രദ്ധിക്കാൻ പറ്റിയില്ല. അവർ ഓപ്രയെ അവളുടെ അച്ഛന്റെ അടുത്ത് പറഞ്ഞു വിട്ടു. പക്ഷെ അവളുടെ അച്ഛനും അവളുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ പറ്റാത്ത അസ്ഥയായതിനാൽ അടുത്ത ബന്ധുക്കളുടെയും കുടുംബസുഹൃത്തുക്കളുടെയും വീട്ടിലായി ആവളുടെ ജീവിതം. ഇത് അവളുടെ വിദ്യാഭ്യാസത്തിൽ തടസ്സങ്ങൾ നേരിടാൻ കാരണമായി. ചെറുപ്പക്കാലത്ത് ഒരു പെൺകുട്ടി അനുഭവിച്ചു കൂടാത്ത പല ചൂഷണങ്ങളും, ശാരീരിക പീഠനങ്ങളും, ഫിസിക്കൽ അബ്യൂസും അവൾക്ക് നേരിടേണ്ടി വന്നു. പതിനാലാം വയസ്സിൽ അവൾ ഗർഭിണിയായി. മാസം തികയാതെ ഒരു ആൺകുഞ്ഞിനെ പ്രസവിക്കുകയും പിന്നീട് ആ കുഞ്ഞ് മരണപ്പെടുകയും ചെയ്തു. ഈ ദുഃഖകരമായ പീഡനങ്ങൾക്കൊടുവിൽ അവളുടെ അച്ഛന് അവളെ ശ്രദ്ധിക്കാത്തതിൽ കുറ്റബോധം തോന്നുകയും പിന്നീട്  മകളെ നന്നായി ശ്രദ്ധിക്കുകയും പഠനം തുടരാൻ സഹായിക്കുകയും ചെയ്തു.

പതിനേഴാം വയസ്സിൽ സൗന്ദര്യമത്സരത്തിൽ വിജയികിരീടം ചൂടികൊണ്ട് ഓപ്ര തന്റെ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു. പഠന സമയത്ത് തന്നെ റേഡിയോയിൽ വാർത്ത അവതാരകയായി. പഠനം പൂർത്തിയായി നാഷ് വില്ലയിലെ WLAC-TV യിൽ ജോലിക്ക് പ്രവേശിച്ചു. പ്രായം കുറഞ്ഞ വാർത്ത അവതാരക, ആദ്യ കറുത്ത വർഗ്ഗക്കാരി തുടങ്ങിയ ആകർഷകമായ വിശേഷണങ്ങളോടെയാണ് ഓപ്ര മാധ്യമ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് സഹ അവതാരകയായി അവർ ഒരു ടോക്ക് ഷോയുടെ ഭാഗമായി. അവിടെനിന്നും സ്വന്തം പേരിൽ ഷോ ആരംഭിച്ചു. ഏറ്റവും കൂടുതൽ ജനപ്രീതി ആർജിച്ച് 'ദി ഓപ്ര വിൻഫ്രെ ഷോ'. പിന്നീട് അങ്ങോട്ടുള്ള ടെലിവിഷൻ ചരിത്രം ഓപ്പറയിലൂടെയാണ് തിരുത്തപ്പെട്ടത്. പേരും പണവും പ്രശസ്തിയും ഒക്കെ ഓപ്രയെ തേടിയെത്തി.

ദി ഓപ്ര മാഗസിൻ, ഓപ്ര.കോം, ഓപ്ര റേഡിയോ, ഇത് കൂടാതെ സാമൂഹിക പ്രവർത്തനങ്ങൾ, അഞ്ച് പുസ്തകങ്ങളും എഴുതി, പിന്നെ മറ്റ് അനവധി ബിസിനസുകൾ അങ്ങനെ ഓപ്ര തന്റെ വിജയാത്ര തുടർന്നുകൊണ്ടിരുന്നു. 2000  ഓപ്രറയുടെ ആസ്തി 800 മില്യൻ ഡോളറായി. അങ്ങനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സമ്പന്നയായ ആഫ്രിക്കൻ അമേരിക്കക്കാരിയായി ഓപ്ര.

1986 മുതൽ 2011 വരെ പ്രക്ഷേപണം ചെയ്ത ദി ഓപ്ര വിൽഫ്രെ ഷോയിൽ മൈക്കിൾ ജാക്‌സൺ മുതൽ ബരാക്ക് ഒബാമ വരെ പങ്കെടുത്തു. 93 മൈക്കൽ ജാക്‌സണുമായി നടത്തിയ അഭിമുഖമാണ് ലോകത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട അഭിമുഖം. പിന്നീട് അവർ ഈ ഷോയിൽ അവർ നേരിട്ട് ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും താൻ മയക്കുമരുന്നിന് അടിമയായിരുന്നു എന്നതിനെക്കുറിച്ചും ഒക്കെ വെളിപ്പെടുത്തൽ നടത്തി. പ്രശസ്തിയുടെ കൊടുമുടിയെത്തുമ്പോഴും ഷോയ്ക്ക് പതവു പോലെ വിമർശനങ്ങളും വന്ന് തുടങ്ങി. ഓപ്ര പറഞ്ഞ ചില പ്രസ്താവനകൾ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. പക്ഷേ ഓപ്ര അതിലൊന്നും തളർന്നു പോയില്ല അവർ സധൈര്യം മുന്നോട്ട് പോയി.

2009 നവംബർ 20ന്  25 ആം സീസണോടെ വിൻഫ്ര ഷോ അവസാനിപ്പിച്ചു. തന്റെ തിരക്കുകൾ കാരണം താൻ തളർന്നു പോയെന്നും ഈ ഷോ അവസാനിക്കുകയാണെന്നും അവർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

1985ൽ സ്റ്റീവൻ  സ്പിൻ ബെർഗ്  സംവിധാനം ചെയ്ത 'ദി കളർ പർപ്പിളിൽ' അഭിനയിച്ചാണ് സിനിമയിൽ ഓപ്ര തുടക്കം കുറിച്ചത്. അഭിനയത്തിൽ നിന്ന് പിന്നീട് നിർമ്മാണ മേഖലയിലേക്ക് ഓപ്ര കടന്നു. 

ഭാഗ്യമല്ല ജീവിതത്തിന്റെ ഗതി നിർണയിക്കുന്നത് അവസരത്തിനൊത്ത പ്രവർത്തിയാണെന്ന് ഓപ്ര നമുക്ക് കാട്ടിത്തരുന്നു. നമ്മൾ എന്താവണമെന്ന് മനസ്സിൽ കരുതുന്നവോ അതാണ് നാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.