Sections

സമ്പത്ത് ആർജ്ജിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെന്ത്

Tuesday, Dec 19, 2023
Reported By Soumya
Wealth

സമ്പത്തിനെക്കുറിച്ചുള്ള നിങ്ങളുടെ ചിന്ത എന്താണ്. പലരും സമ്പത്തിനെ വളരെ മോശമായിട്ടാണ് ചിത്രീകരിക്കാറുള്ളത്. പണം ആപത്താണ് പണം കൂടിക്കഴിഞ്ഞാൽ അയാൾ വളരെ ദുഷ്ടനായി മാറും, ദരിദ്രന്മാർക്ക് മാത്രമാണ് നന്മയുള്ളത് പണക്കാരൊക്കെ ക്രൂരന്മാരാണ്, ദരിദ്രരെ മാത്രമേ ദൈവം സഹായിക്കുകയുള്ളൂ എന്നിങ്ങനെ തെറ്റായ ചിന്താഗതി സമൂഹത്തിലുണ്ട്. ഇങ്ങനെയുള്ള ചിന്താഗതി ഉണ്ടാകുന്നതിന് സിനിമയും, ചില മതങ്ങളും, സമൂഹവും ഒക്കെ കാരണമാകാറുണ്ട്. പഴയ സിനിമകൾ എടുത്തു നോക്കുകയാണെങ്കിൽ വില്ലന്മാർ വളരെ കാശുകാരും അവര് ഉപദ്രവിക്കുന്ന നായകന്മാർ ഒക്കെ പാവപ്പെട്ടവരുമായിരുന്നു. ഇത് സമൂഹത്തിൽ വളരെ ആഴ്ന്നിറങ്ങിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയാണോ ഈ ലോകത്തുള്ള എല്ലാ പണക്കാരും പ്രശ്നക്കാരാണോ? സമ്പത്തിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ആധുനിക സമൂഹത്തിന് പഴയകാല ചിന്താഗതികൾ മാറിക്കൊണ്ടിരിക്കുകയാണ്. എന്നാലും ചില ആളുകൾ ഇന്നും സമ്പത്തിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറാൻ തയ്യാറായിട്ടില്ല. സമ്പത്ത് ആർജിക്കേണ്ടതിന്റെയും, സമ്പത്ത് സൂക്ഷിക്കേണ്ടതിന്റെയും ,സമ്പത്ത് സ്വയം സൃഷ്ടിക്കേണ്ടതിന്റെയും ആവശ്യകതകളെ കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്.

  • സമ്പത്ത് ഒരിക്കലും നല്ലതോ ചീത്തയോ അല്ല. കത്തികൊണ്ട് ആപ്പിൾ മുറിക്കാനും ഒരാളെ കുത്തിക്കൊല്ലാനും സാധിക്കുമെന്ന് പറയുന്നതുപോലെ സമ്പത്ത് കൈകാര്യം ചെയ്യുന്ന ആളിന്റെ സ്വഭാവം പോലെയിരിക്കും അത് നല്ലതും ചീത്തയും ആകുന്നത്. ഉദാഹരണമായി ചില സമ്പത്തുള്ള ആളുകൾ പാവങ്ങൾക്ക് കൊടുക്കുകയും, അനാഥാലയങ്ങളിൽ കാശു കൊടുക്കുകയും, രോഗികൾക്ക് വേണ്ടി ചിലവാക്കുക അതുപോലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. അതുപോലെ തന്നെ സമ്പത്ത് വച്ച് മോശമായ കാര്യങ്ങളും ചെയ്യുന്നുണ്ട് കഞ്ചാവ്, മയക്കുമരുന്ന്, അതുപോലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തികളും ചെയ്യുന്നുണ്ട്. ഇത് സമ്പത്ത് ഉപയോഗിക്കുന്ന ആളുകളുടെ പ്രശ്നമാണെന്ന് മനസ്സിലാക്കുക.
  • കള്ളം കാണിച്ചു മാത്രമേ സമ്പത്ത് ആർജിക്കാൻ സാധിക്കുകയുള്ളൂ എന്ന് ചിലർ വിശ്വസിക്കുന്നുണ്ട്. ഇത് വളരെ തെറ്റായ ഒരു ധാരണയാണ്. സമ്പന്നരെല്ലാം കള്ളന്മാരാണ് കൊള്ളക്കാരാണ് എന്ന് പറയുന്ന രീതി ശരിയല്ല. സമ്പത്തിന് ശരിയായ രീതിയിൽ ഉപയോഗിച്ചുകൊണ്ടാണ് പലരും സമ്പന്നന്മാരായി മാറുന്നത്. തെറ്റായ മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് സമ്പന്നനാകാനും സാധിക്കുകയില്ല അങ്ങനെ ആയാൽ തന്നെഒരുപാട് കാലം അത് നിലനിൽക്കാനും സാധിക്കില്ല. സമ്പത്ത് നിലനിൽക്കണമെന്ന് ആഗ്രഹമുള്ളയാൾ കൂടുതൽ സത്യസന്ധനായി ഇരിക്കുക എന്നത് വളരെ പ്രധാനമാണ്. ഏതൊരു സമ്പന്നനും എന്തെങ്കിലും കള്ളത്തരങ്ങൾ ചെയ്യുകയാണെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ ലോകത്ത് അറിയുകയും അത് അയാളുടെ ഇമേജിന് തന്നെ കോട്ടമുണ്ടാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സമ്പത്തുള്ള ആളുകളാണ് ഏറ്റവും കൂടുതൽ ശ്രദ്ധിച്ചു ജീവിക്കേണ്ടി വരുന്നത്.
  • അവർ നിയമാനുസൃതമായി നിയമത്തിന് വിധേയമായും ജീവിക്കേണ്ടി വരുന്നു. എന്നാൽ സമൂഹത്തിന്റെ തെറ്റായ ധാരണ പണമുള്ളവർക്ക് തെറ്റായ രീതിയിലും നിയമത്തിന് ഏത് രീതിയിൽ വേണമെങ്കിലും പണംകൊണ്ട് സ്വാധീനിക്കാൻ സാധിക്കുമെന്ന്. എന്നാലും സമ്പത്തിന്റെ ബലത്തിൽ സ്വാധീനം ചെലുത്തി ജീവിക്കുന്ന ആളുകൾ ഉണ്ട് പക്ഷേ എല്ലാ ധനികരും ആ രീതിയിലുള്ളവരാണ് എന്ന് ധരിക്കരുത്.
  • പണക്കാരെ കാണുമ്പോൾ അസൂയ, ദേഷ്യം എന്നിങ്ങനെയുള്ള നെഗറ്റീവ് വികാരങ്ങളിലേക്ക് പോകേണ്ട കാര്യമില്ല. ഒരാൾക്ക് പരിശ്രമിക്കുന്നതിന്റെ ഫലമായി കിട്ടുന്നതാണ് സമ്പത്ത്. സിനിമ കണ്ടു, മറ്റുള്ളവരുടെ കാര്യം ആലോചിച്ചും, നുണകൾ പറഞ്ഞു അധ്വാനിക്കാത്തതിന്റെ ഫലമായിട്ടാണ് സമ്പത്ത് ഉണ്ടാകാത്തത്. വെറുതെയിരുന്ന് ടിവി കാണുമ്പോഴും ഭൗതികമായ സുഖങ്ങൾ അനുഭവിക്കുമ്പോഴും തന്റെ ലക്ഷ്യത്തിനുവേണ്ടി കഷ്ടപ്പെട്ട് പ്രയത്നിക്കുന്നവർക്കാണ് ധനം ആർജിക്കാൻ സാധിക്കുന്നത്. അങ്ങനെയുള്ളവരെ അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. ഇതുപോലെ നിങ്ങൾക്ക് സമ്പത്ത് സമ്പത്ത് ആർജിക്കണമെങ്കിൽ അതിനുവേണ്ടി പരിശ്രമിക്കുകയും കഠിനപ്രയത്നം ചെയ്യുകയുമാണ് വേണ്ടത്.
  • സമ്പത്ത് സേവനത്തിന് വേണ്ടി ഉപയോഗിക്കുക. സമ്പത്ത് കൊണ്ട് സേവനങ്ങൾ നൽകാൻ വേണ്ടി തയ്യാറാകണം. ചില സിനിമാനടന്മാർ അവരുടെ സഹപ്രവർത്തകർക്ക് എന്തെങ്കിലും പറ്റുമ്പോൾ സഹായിക്കാറില്ല എന്ന് എന്ന് പറഞ്ഞ് ചിലർ സോഷ്യൽ മീഡിയ വഴി വിലപിക്കാറുണ്ട്. ഇങ്ങനെ വിലപിക്കുന്നവർ അവരുടെ സുഹൃത്തുക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് സ്വയം ചോദിക്കുന്നത് നല്ലതായിരിക്കും. മറ്റുള്ളവർ ചെയ്യണമെന്ന് ചിന്തിക്കാതെ തന്നെക്കൊണ്ട് കഴിയുന്ന കാര്യങ്ങൾചെയ്യുക. ചെറിയ സഹായങ്ങൾ സമൂഹത്തിനുവേണ്ടി ചെയ്യാൻ തയ്യാറാവുക. ധനികന്മാർ ലക്ഷങ്ങളും കോടികളും സഹായിക്കുമ്പോൾ നമ്മളെപ്പോലെയുള്ളവർക്ക് ആയിരമോ 2000മോ കൊടുത്ത് മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി ശ്രമിക്കുക. സേവന തൽപരമായ രീതി നിങ്ങളുടെ സ്വഭാവത്തിൽ കൊണ്ടുവരുക.

സമ്പത്ത് ഉണ്ടെങ്കിൽ മാത്രമേ ഏതൊരു ധാർമിക പ്രവർത്തിയും ചെയ്യാൻ സാധിക്കുകയുള്ളൂ. അതിനുവേണ്ടി സമ്പർത്താജിക്കാനുള്ള മനസ്ഥിതി ഉണ്ടാക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.