Sections

ക്ലൗഡ് അധിഷ്ഠിത അക്കൗണ്ടിംഗിന്റെ ഭാവി

Thursday, Jan 04, 2024
Reported By Admin
Cloud Accounting

കഴിഞ്ഞ ഒരു ദശകത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിലെ പരിവർത്തനവും വളർച്ചയും അവിശ്വസനീയമയ വിധത്തിലായിരുന്നു. നഗരങ്ങളെക്കഴിഞ്ഞും ഗ്രാമങ്ങളിൽ ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ പുരോഗതി നേടി. പല ചെറുകിട വ്യാപാരികൾ പോലും ക്ലൗഡ് കമ്പ്യൂട്ടിംഗ് രീതി സ്വീകരിക്കുന്നത് ഇന്ത്യയിലെ ഇന്റർനെറ്റ് പെനെട്രേഷൻ, സ്മാർട്ട്ഫോൺ ഉപയോഗം, വിവിധ മേഖലകളിലുടനീളം ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ്. കേന്ദ്ര വാർത്താവിതരണ  പ്രക്ഷേപണ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 2022 വരെ ഇന്ത്യയിൽ 75 കോടി ആളുകൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുകയും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് 100 കോടിയിലേക്ക് വളരുകയും ചെയ്യുമെന്ന് പറയുന്നു. സ്മാർട്ട് ഫോണുകളുടെ വളർച്ചയും  ബിസിനസ്സുകൾ നൂതനവും ഫലപ്രദവുമായ സാമ്പത്തിക മാനേജുമെന്റ് സംവിധാനങ്ങൾ ക്രമാനുഗതമായി സ്വീകരിക്കുന്നതിനാലും ക്ലൗഡ് അക്കൗണ്ടിംഗിന്റെ സാധ്യത വളരെ പ്രതീക്ഷ നൽകുന്നതാണ്. വലിയ ബിസിനസുകൾ ക്ലൗഡ് അക്കൗണ്ടിംഗ്  രീതിയിലേക്ക് മാറുന്നതിൽ വലിയ പുതുമ ഇല്ലെങ്കിലും സ്റ്റാർട്ടപ്പുകൾ, ചെറുകിട ബിസിനസ്സുകൾ, സംരംഭകർ എന്നിവർക്കിടയിൽ ക്ലൗഡ് അക്കൗണ്ടിംഗ് രീതി വ്യാപകമായി വളരുന്നുണ്ട് മാത്രമല്ല 2027-28-ഓട് കൂടി 85 ശതമാനത്തിലധികം സംരംഭങ്ങൾ ക്ലൗഡ് അക്കൗണ്ടിംഗിലേക്ക് മാറിയിരിക്കും.

ഇന്റർനെറ്റ് കണക്ഷനുണ്ടെങ്കിൽ ലോകത്ത്  എവിടെനിന്നും ആക്‌സസ് ചെയ്യാവുന്ന ഒരു കേന്ദ്രീകൃത പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നതിലൂടെ ക്ലൗഡ് അക്കൗണ്ടിംഗ് ജോലി ലളിതമാക്കുന്നു. ഈ മാറ്റം
ഫിസിക്കൽ സെർവറുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. കൂടാതെ തത്സമയം സ്ഥാപനത്തിലെ മറ്റ് അംഗങ്ങൾക്ക് നമ്മളോടൊപ്പമോ അല്ലെങ്കിൽ മറ്റ് ടീം അംഗങ്ങൾക്കൊപ്പമോ ഇതിൽ ജോലി ചെയ്യാനും തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്താനും സാധിക്കും. ഇത് സ്ഥാപനത്തിന്റെ ക്ഷമത വർധിപ്പിക്കുന്നു. ഈ കാര്യങ്ങളെല്ലാം കൊണ്ടാണ് ക്ലൗഡ് അക്കൗണ്ടിംഗിന് ഇത്രയും ജനപ്രീതി ഉണ്ടായത്. സോഹോ ബുക്ക്, ഓഡൂ ഇആർപി, റിയൽബുക്ക്സ്, ഇആർപി നെക്സ്റ്റ്, ക്സീറോ തുടങ്ങിയവയാണ് ഇന്ത്യയിലെ മുൻനിര ക്ലൗഡ് അക്കൗണ്ടിംങ് സോഫ്റ്റ്വെയറുകൾ.

ക്ലൗഡ് അക്കൗണ്ടിംഗ് മൂലം ബിസിനസിൽ സംഭവിച്ച ഏറ്റവും വലിയ മാറ്റം എന്തെന്നാൽ 'ഓട്ടോമേഷൻ' സാധ്യമായി എന്നതാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മെഷീൻ ലേണിംഗിന്റെയും സംയോജനം സ്ഥിരവും സമയമെടുക്കുന്നതുമായ അക്കൗണ്ടിംഗ് ജോലികൾ ഓട്ടോമേറ്റ് ചെയ്യുകയും, ഇത് മനുഷ്യാധ്വാനം കുറയ്ക്കുകയും മറ്റ് ജോലികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഓട്ടോമേഷൻ അടിസ്ഥാനമാക്കി വികസിക്കുന്ന മെഷീൻ ലേണിംഗ് അൽഗോരിതങ്ങൾ ചരിത്രപരമായ സാമ്പത്തിക ഡാറ്റയും ബിസിനസിന് വിലയേറിയ പാഠങ്ങളും നൽകുന്നു. അത് വഴി കൃത്യവും സജീവവുമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ ബിസിനസുകളെ പ്രാപ്തരാക്കുന്നു.

ക്ലൗഡ് അക്കൗണ്ടിംഗിന്റെ ഭാവി രൂപപ്പെടുത്തുന്ന ഒരു പ്രധാന വശം ഡാറ്റ സുരക്ഷയാണ്. കഴിഞ്ഞ ആറു വർഷത്തിലധികം ക്ലൗഡ് കമ്പ്യൂട്ടിങ്ങും ഓട്ടോമേഷനും നടപ്പാക്കിയിട്ടുള്ള സ്ഥാപനമാണ് ഞങ്ങളുടേത്. ആയിരത്തിലധികം ഞങ്ങളുടെ ക്ലൈറ്ന്റുകൾക്ക് ക്ലൗഡ് അക്കൗണ്ടിംങ്ങും ഓട്ടോമേഷനും നടപ്പാക്കാൻ ഞങ്ങൾ സഹായിച്ചിട്ടുണ്ട്. ആദ്യം ഇത് വിശദീകരിക്കുമ്പോൾ സുരക്ഷാ പ്രശ്‌നം തന്നെയാണ് എല്ലാവരും ഉന്നയിക്കുന്നത്. അതിൽ അവരുടെ പല സംശയങ്ങളും തെറ്റിദ്ധാരണകളിൽ നിന്ന് ഉടലെടുത്തിട്ടുള്ളതാണ്. അത് കൃത്യവും വ്യക്തവുമായി മനസിലാക്കികൊടുക്കുന്നത് കൊണ്ട് അവർ ഈ സാങ്കേതിക വിദ്യകൾ അവരുടെ സ്ഥാപനത്തിലും നടപ്പാക്കും. ക്ലൗഡ് സേവനങ്ങൾ നൽകുന്ന കമ്പനികൾ അവരുടെ വരുമാനത്തിന്റെ 20-25 ശതമാനം സുരക്ഷ വർധിപ്പിക്കാനാണ് ചെലവഴിക്കുന്നത്.  അനധികൃത ആക്‌സസ്സിൽ നിന്നും സൈബർ ഭീഷണികളിൽ നിന്നും സെൻസിറ്റീവ് സാമ്പത്തിക വിവരങ്ങളുടെ സംരക്ഷണം അവർ ഉറപ്പാക്കുന്നു. സാങ്കേതികവിദ്യ വികസിക്കുന്നതിനൊപ്പം, കൂടുതൽ സങ്കീർണ്ണമായ സുരക്ഷാ പ്രോട്ടോക്കോളുകൾ സാമ്പത്തിക ഡാറ്റയെ കൂടുതൽ സംരക്ഷിക്കുമെന്നും ബിസിനസുകൾക്കും ക്ലയന്റുകൾക്കും ഇടയിൽ വിശ്വാസം വർദ്ധിപ്പിക്കാൻ കമ്പനികൾ ശ്രമിച്ചുക്കൊണ്ടിരിക്കും. മാത്രമല്ല, ക്ലൗഡ് അക്കൗണ്ടിംഗ് സൊല്യൂഷനുകളുടെ സ്‌കേലബിളിറ്റി അവരുടെ ഭാവി വളർച്ചയ്ക്ക് ഒരു പ്രധാന ഉത്തേജകമാണ്. ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും അവർക്ക് ആവശ്യമുള്ള സേവനങ്ങൾക്ക് മാത്രം പണം നൽകി ചെലവ് കുറഞ്ഞതും താങ്ങാൻ കഴിയുന്നതുമായ പ്ലാനുകളിൽ നിന്ന് പ്രയോജനം നേടാം. കാര്യമായ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങളുടെ ആവശ്യമില്ലാതെ, വളരുന്നതിനനുസരിച്ച് അവരുടെ ക്ലൗഡ് അക്കൗണ്ടിംഗ് ഉറവിടങ്ങൾ അനായാസമായി വികസിപ്പിക്കാൻ ഈ സ്‌കേലബിലിറ്റി ബിസിനസ്സുകളെ അനുവദിക്കുന്നു. വ്യക്തമായ പ്ലാനിങ്ങും കൃത്യമായി സാങ്കേതിക വിദ്യകൾ സ്ഥാപനത്തിൽ നടപ്പാക്കിയാൽ സമയ ബന്ധിതമായി ബിസിനസ് ലളിതമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.


അരുൺദാസ് ഹരിദാസ്
എംഡി,സിഎഫ്ഒ
അക്കോവെറ്റ് ലിമിറ്റഡ് ബിസിനസ് കൺസൾട്ടൻസി
arun@accovet.com, 9567781143


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.