Sections

സംസ്ഥാനത്തെ കാർഷിക അനുബന്ധ വ്യവസായ മേഖല വളർച്ചയുടെ പാതയിൽ: ചീഫ് സെക്രട്ടറി ഡോ. വി വേണു

Saturday, Jan 13, 2024
Reported By Admin
Agri Seminar

സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാർ 2024-25 ചീഫ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു


സംസ്ഥാനത്തെ കാർഷിക അനുബന്ധ വ്യവസായ മേഖല വളർച്ചയുടെ പാതയിലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു. നബാർഡ് കേരള റീജിയണൽ ഓഫീസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാർ 2024-25 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക അനുബന്ധ വ്യവസായ രംഗത്ത് ശുഭാപ്തി വിശ്വാസം നൽകുന്ന ധാരാളം സൂചനകൾ സംസ്ഥാനത്ത് ദൃശ്യമാണ്. പുതിയതരത്തിലുള്ളതും കൂട്ടായതുമായ സംരംഭങ്ങളുമായി പുതിയ തലമുറ ഭക്ഷ്യ സംസ്കരണ രംഗത്തും, കാർഷിക വ്യവസായ മേഖലയിലും സജീവമാകുന്നു. ഇവർക്ക് സഹായവുമായി ബാങ്കിംഗ് മേഖല മുന്നോട്ടുവരുന്നുവെന്നും ഡോ. വി വേണു പറഞ്ഞു. മൂല്യ വർദ്ധന മേഖലയിൽ വളരെ ശക്തമായ ഇടപെടൽ നടക്കുന്ന ഈ സമയത്ത്,സംസ്ഥാന സർക്കാർ ബഹുരാഷ്ട്ര കമ്പനികളുടെ സഹായത്തോടെ പ്രധാന പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്നും ചെറുകിട മേഖലയിലടക്കം വലിയ വളർച്ച ഉണ്ടാക്കുന്ന ഇടപെടലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റേറ്റ് ഫോക്കസ് പേപ്പർ(എസ് എഫ് പി) 2024-25 ന്റെ പ്രകാശനവും ചീഫ് സെക്രട്ടറി ഡോ. വി വേണു നിർവഹിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ മുൻഗണനാ മേഖലയ്ക്കായി മൊത്തം 2,37,371.40 കോടി രൂപയുടെ വായ്പാ സാധ്യതയാണ് എസ് എഫ് പി കണക്കാക്കുന്നത്. 2023-24 നെ അപേക്ഷിച്ച് 19% കൂടുതലാണിത്.

State Credit Seminar

സംസ്ഥാനത്തെ കാർഷിക, അനുബന്ധ മേഖലകളുടെ വികസനത്തിന് ഊന്നൽ നൽകി മുൻഗണനാ മേഖലയുടെ വായ്പാ സാധ്യതകൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. സ്റ്റേറ്റ് ഫോക്കസ് പേപ്പറിൽ നിർദ്ദേശിച്ചിട്ടുള്ള നിർണായക ഇടപെടലുകളുടെ അവതരണവും പരിപാടിയുടെ ഭാഗമായി നടന്നു.നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ജി ഗോപകുമാരൻ നായർ, ആർ ബി ഐ ജനറൽ മാനേജർ ഡോ. സെഡ്റിക് ലോറൻസ്, എസ് എൽ ബി സി ജനറൽ മാനേജർ എസ് പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.