Sections

ടെലഗ്രാമും ക്രിപ്‌റ്റോ പേയ്മെന്റിലേക്ക് ചുവടു വയ്ക്കുന്നു

Friday, May 06, 2022
Reported By admin
telegram

വരും വര്‍ഷങ്ങളില്‍ വന്‍ വളര്‍ച്ചക്ക് സാധ്യതയുള്ള ഒരു പുതിയ മേഖലയായി ഇത് വികസിക്കുമെന്നുള്ളതും ഉറപ്പാണ്.

ടെലഗ്രാമും ക്രിപ്‌റ്റോ പേയ്മെന്റിലേക്ക് ചുവടു വയ്ക്കുന്നു. പണത്തിനു പകരക്കാരനായി വന്ന ക്രിപ്‌റ്റോകള്‍ പതുക്കെ പല മേഖലകളിലേക്കും പടര്‍ന്ന് കയറി ആധിപത്യമുറപ്പിക്കാന്‍ നോക്കുന്ന കാഴ്ചകളാണ് ഇപ്പോള്‍ നമുക്ക് മുന്നിലുള്ളത്. ബ്ലോക്ക് ചെയിന്‍ അധിഷ്ഠിതമായ ഗെയിമുകള്‍ അരങ്ങിലേക്ക് വരുന്നതാണ് പുതിയൊരു പ്രവണത. ഗെയിം കളിക്കുന്നതിലൂടെ ക്രിപ്‌റ്റോകള്‍ നേടാമെന്നതുകൊണ്ടാണ് യുവജനത ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. പണ സമ്പാദനത്തിന് ഹോബി ഉപയോഗിക്കാമെങ്കില്‍ അതൊരു നല്ല കാര്യമല്ലേയെന്നും യുവജനത മാറി ചിന്തിക്കുന്നു. വരും വര്‍ഷങ്ങളില്‍ വന്‍ വളര്‍ച്ചക്ക് സാധ്യതയുള്ള ഒരു പുതിയ മേഖലയായി ഇത് വികസിക്കുമെന്നുള്ളതും ഉറപ്പാണ്.

എന്ത് കാര്യവും ക്രിപ്‌റ്റോകള്‍ കൊണ്ട് നേടാം എന്ന് പറയിപ്പിക്കാനുമുള്ള ശ്രമമാണ് ഇത്തരം കാര്യങ്ങളിലൂടെ ക്രിപ്‌റ്റോകറന്‍സികളെ അനുകൂലിക്കുന്നവര്‍ ലക്ഷ്യം വെയ്ക്കുന്നത്. 

ടെലിഗ്രാം ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ക്രിപ്‌റ്റോപേയ്മെന്റുകള്‍ പരസ്പരം അയക്കാന്‍ സാധിക്കുമെന്നതാണ് ക്രിപ്‌റ്റോ ലോകത്തിലെ കഴിഞ്ഞ ആഴ്ചയിലെ മറ്റൊരു പ്രധാന വിശേഷം. കഴിഞ്ഞ ഒരാഴ്ചയില്‍ കൂടുതല്‍ ഉയര്‍ന്നതും, ആദ്യത്തെ നൂറു റാങ്കില്‍പ്പെടുന്നതുമായ എട്ട്  ക്രിപ്‌റ്റോകറന്‍സികളുടെ വിലനിലവാരം താഴെ കൊടുക്കുന്നു. 0.93 ശതമാനം മുതല്‍ 12 ശതമാനം വരെയാണ് ഇവയുടെ മൂല്യം ഉയര്‍ന്നിരിക്കുന്നത്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.