Sections

ടെക്‌നോപാർക്കിൽ കുബേർനെറ്റ്‌സ് കേരള മീറ്റ് അപ്പ് ജൂൺ 24 ന്

Thursday, Jun 18, 2026
Reported By Admin
Technopark to Host Kubernetes Kerala Meetup on June 24

തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാരുടെ ക്ഷേമ-വിനോദ സംഘടനയായ പ്രതിധ്വനി- ടെക്നിക്കൽ ഫോറത്തിൻറെ ആഭിമുഖ്യത്തിൽ കുബേർനെറ്റ്സ് കേരള-തിരുവനന്തപുരം മീറ്റ് അപ്പ് സംഘടിപ്പിക്കും. ടെക്നോപാർക്ക് ഫേസ്-1 ലെ മലബാർ ഹാളിൽ ജൂൺ 24 ന് ഉച്ചയ്ക്ക് 3 മുതൽ വൈകുന്നേരം 6 വരെ ക്യൂബർനെറ്റ്സ് കേരളയുമായി സഹകരിച്ചാണ് പരിപാടി.

ക്ലൗഡ് നേറ്റീവ് ലേണിംഗ്, റിയൽ വേൾഡ് എഞ്ചിനീയറിംഗ് ഇൻസൈറ്റ്സ്, കമ്മ്യൂണിറ്റി നെറ്റ് വർക്കിംഗ്, ക്വിസ് പ്രോഗ്രാം തുടങ്ങിയ സാങ്കേതിക സെഷനുകൾ പരിപാടിയുടെ ഭാഗമായുണ്ടാകും.

കുബേർനെറ്റ്സ്, എഐ ഏജൻറ്സ്, ഡെവ്സെക്ഓപ്സ്, ഇൻസിഡൻറ് അനാലിസിസ്, സൈബർ സുരക്ഷ, എസ്ആർഇ, പ്ലാറ്റ് ഫോം എഞ്ചിനീയറിംഗ്, എഐഓപ്സ്, ബൂട്ടബിൾ കണ്ടെയ്നറുകൾ, ആധുനിക ക്ലൗഡ് നേറ്റീവ് പ്ലാറ്റ് ഫോമുകളിലെ എമർജിംഗ് എഐ/എംഎൽ ട്രെൻഡുകൾ തുടങ്ങിയ വിഷയങ്ങളിലെ സെഷനുകൾക്ക് വിദഗ്ധർ നേതൃത്വം നല്കും.

'ട്രാൻസ്ഫോമിംഗ് എൻറർപ്രൈസ് ഓപ്പറേഷൻസ് വിത്ത് കസ്റ്റം എഐ ഏജൻറ്സ് 'എന്ന വിഷയത്തക്കുറിച്ച് എച്ച് ആൻഡ് ആർ ബ്ലോക്കിൽ നിന്നുള്ള ആദർശ് ചന്ദ്രബോസും, തേജസ് കൂക്കിരിയും സംസാരിക്കും. ഇൻആപ്പിൽ നിന്നുള്ള നിതിൻ പ്രിൻസ് ജോൺ (ഡീകോഡിംഗ് ഡെവ്സെക്ഓപ്സ്: എസൻഷ്യൽ പ്രാക്ടീസസ് ആൻറ് ടൂൾസ്), ഒപ്റ്റമിൽ നിന്നുള്ള സൗരഭ് കുമാർ മിശ്ര (ഡെഡ് കണ്ടെയ്നർ വാക്കിംഗ്: പോസ്റ്റ്-ഇൻസിഡൻറ് അനാലിസിസ് വെൻ യുവർ വർക്ക് ലോഡ് ഈസ് ആൾറെഡി ഗോൺ), റെഡ് ഹാറ്റിൽ നിന്നുള്ള മേരി ടോംസൺ (ബൂട്ട്സി: ബ്രിഗിംഗ് ക്ലൗഡ് നേറ്റീവ് പ്രിൻസിപ്പിൾസ് ടു ദ ലിനക്സ് ഒഎസ്) എന്നിവരാണ് പരിപാടിയിലെ മറ്റ് പ്രഭാഷകർ.

ക്ലൗഡ് നേറ്റീവ് അടിസ്ഥാനമാക്കിയുള്ള കമ്മ്യൂണിറ്റി ക്വിസിലെ ഒന്നാം സമ്മാന ജേതാവിന് സിഎൻസിഎഫ് സർട്ടിഫിക്കേഷൻ പരീക്ഷകൾക്ക് 50 ശതമാനം കിഴിവ് വൗച്ചർ ലഭിക്കും.

രജിസ്ട്രേഷനായി, സന്ദർശിക്കുക: https://ocgroups.dev/cncf/group/7zqh22z/event/dvn54kx

ഐടി ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശരിയായ ആളുകൾ ശരിയായ ജോലിയിൽ പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ബഹുമുഖ ദർശനത്തോടെയാണ് പ്രതിധ്വനി ടെക്നിക്കൽ ഫോറം രൂപീകരിച്ചത്. സാങ്കേതിക പുരോഗതിക്കൊപ്പം മുന്നേറാൻ ഐടി ജീവനക്കാരെ സഹായിക്കുന്ന സാങ്കേതിക സെഷനുകൾ, വർക്ക് ഷോപ്പുകൾ, ഹാക്കത്തോണുകൾ, തുടങ്ങിയവ പ്രതിധ്വനി ടെക്നിക്കൽ ഫോറം സംഘടിപ്പിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.