Sections

മൂന്ന് വിമാന ബ്രാന്‍ഡുകളെ ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കും

Friday, Nov 18, 2022
Reported By admin
tata

എയര്‍ഇന്ത്യയെ ഏറ്റെടുത്തതിന് പിന്നാലെ വന്‍വികസനപദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്

 

മൂന്ന് വിമാന ബ്രാന്‍ഡുകളെ എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ ടാറ്റാ ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ടാറ്റാ ഗ്രൂപ്പിന് ഓഹരി പങ്കാളിത്തമുള്ള എയര്‍ ഏഷ്യ ഇന്ത്യ, വിസ്താര എന്നിവയെയും ബജറ്റ് വിമാനമായ എയര്‍ ഇന്ത്യ എക്സ്പ്രസിനെയും എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കാനാണ് പദ്ധതി. ഇതുസംബന്ധിച്ച് ടാറ്റാ ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സഹകരിച്ച് തുടങ്ങിയ വിസ്താര ബ്രാന്‍ഡ് ഒഴിവാക്കാനും ടാറ്റാ ഗ്രൂപ്പ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. സംയുക്ത സംരംഭത്തില്‍ ഏറ്റെടുക്കേണ്ടി വരുന്ന ഓഹരിയുടെ വലിപ്പം സംബന്ധിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിലയിരുത്തല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

എയര്‍ഇന്ത്യയെ ഏറ്റെടുത്തതിന് പിന്നാലെ വന്‍വികസനപദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. 300 നാരോ ബോഡി ജെറ്റുകള്‍ വാങ്ങുകയാണ് ഇതില്‍ പ്രധാനം. ഇത് യാഥാര്‍ഥ്യമായാല്‍ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ ഓര്‍ഡറായി ഇത് മാറും. അഞ്ചുവര്‍ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം അഞ്ചിരട്ടിയിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ 113 വിമാനങ്ങളാണ് എയര്‍ ഇന്ത്യയുടെ കീഴിലുള്ളത്. 

വികസനപദ്ധതികള്‍ക്കായി 100 കോടി ഡോളര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടാറ്റാ ഗ്രൂപ്പ്.കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് എയര്‍ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.