- Trending Now:
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസ് കമ്പനി ടാറ്റ എഐഎ ടോപ് 200 ആൽഫാ 30 ഇൻഡക്സ് ഫണ്ട്, ടാറ്റ എഐഎ ടോപ് 200 ആൽഫ 30 പെൻഷൻ ഫണ്ട് എന്നീ രണ്ടു പദ്ധതികൾ അവതരിപ്പിച്ചു. ജൂൺ 30-ന് അവസാനിക്കുന്ന എൻഎഫ്ഒ കാലയളവിൽ പത്തു രൂപ നിരക്കിലാവും ഈ പദ്ധതികളുടെ യൂണിറ്റുകൾ ലഭ്യമാകുക.
ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസിൻറെ യൂണിറ്റ് ലിങ്ക്ഡ് ഇൻഷൂറൻസ് പദ്ധതികളിലൂടെ നടത്തുന്ന നിക്ഷേപങ്ങൾ ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും സമ്പത്തു വളർച്ചയ്ക്കുള്ള സാധ്യതകളും ഒരുമിച്ചു പ്രദാനം ചെയ്യും. നിഫ്റ്റി 200 ആൽഫ 30 സൂചികയായിരിക്കും ഇതിൻറെ അടിസ്ഥാന സൂചിക. പദ്ധതിയുടെ 80 മുതൽ 100 ശതമാനം വരെ ഓഹരികളിലും ഓഹരി അനുബന്ധ നിക്ഷേപങ്ങളിലുമായിരിക്കും വകയിരുത്തുക. 20 ശതമാനം വരെ കാഷ്, മണി മാർക്കറ്റ് വിഭാഗങ്ങളിലും നിക്ഷേപിക്കാൻ അനുവാദമുണ്ട്.
വിപണിയുടെ പ്രതീക്ഷകളെ മറികടന്നു നേട്ടമുണ്ടാക്കിയ കമ്പനികളെ പ്രയോജനപ്പെടുത്തുന്നതാവും പദ്ധതിയുടെ ഒരു സവിശേഷത. ഉയർന്ന അവസരമുള്ളവയിൽ നിക്ഷേപിക്കുന്നതിന് ഒപ്പം തന്ത്രപരമായ വൈവിധ്യവൽക്കരണവും ഉണ്ടാകും. ദീർഘകാല പ്രകടന സാധ്യതയുള്ളവ കണ്ടെത്തി റിട്ടയർമെൻറ് ആസൂത്രണത്തിന് പ്രത്യേകമായി ഉതകുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.