Sections

സ്ട്രിങ് ഇറ്റ് ശേഖരവുമായി തനിഷ്‌ക്

Thursday, Nov 23, 2023
Reported By Admin
Tanishq String it Collection

ദൈനംദിന ഉപയോഗത്തിനുള്ള ക്ലാസി, കാൻഡിഡ് നെക്വെയറുകൾ


കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ജൂവല്ലറി ബ്രാൻഡ് ആയ തനിഷ്ക് ആകർഷകമായ സ്ട്രിങ് ഇറ്റ് ശേഖരം അവതരിപ്പിച്ചു. സമകാലീന ജീവിത ശൈലിയുമായി ചേർന്നു നിൽക്കുന്ന വൈവിധ്യമാർന്ന നെക്വെയർ ആഭരണങ്ങളുടെ ശേഖരമാണ് സ്ട്രിങ് ഇറ്റ് കളക്ഷൻ. മോഡേൺ ചെയിനുകൾ, നെക്ലേസുകൾ, നെക്ലേസ്-ഇയർറിംഗ് സെറ്റുകൾ, ചെയിനോടു കൂടിയ പെൻഡൻറുകൾ എന്നിങ്ങനെ നെക്ലൈനുകളെ അലങ്കരിക്കുന്ന എല്ലാ ആഭരണങ്ങളോടും ചേർന്നു നിൽക്കുന്നതുമാണ് ഈ ശേഖരം.

സ്റ്റൈലീഷും സൗകര്യപ്രദവും ആയ രീതിയിലാണ് സ്ട്രിങ് ഇറ്റ് ശേഖരത്തിലെ ഓരോ ഡിസൈനും തയ്യാറാക്കിയിരിക്കുന്നത്. ലൈറ്റ് വെയ്റ്റ് ഡിസൈനുകളിലുള്ള ഈ ശേഖരം പ്രതിദിന ഉപയോഗത്തിന് ഏറ്റവും അനുയോജ്യവും ഏതു വസ്ത്രത്തിനൊപ്പവും ചേർന്ന് പോകുന്നതുമാണ്. ആധുനീകവും സമകാലീകവുമായ സ്ട്രിങ് ഇറ്റ് ശേഖരത്തിലെ ആഭരണങ്ങൾ തനിഷ്ക് സ്റ്റോറിലും www.tanishq.co.in/string-it -ലും തനിഷ്ക് ആപിലും ലഭ്യമാണ്.

ലാളിത്യവും വൈശിഷ്ട്യവും സമാഗമിക്കുന്ന സ്ട്രിങ് ഇറ്റ് ദൈനംദിന ചാരുതയെ പുനർനിർണയം ചെയ്യുന്ന ആഭരണങ്ങളാണ്. ജീവിതത്തെ സൗന്ദര്യമുള്ളതാക്കുന്ന കാൻഡിഡ്, ക്ലാസി നിമിഷങ്ങൾക്ക് തികച്ചും അനുയോജ്യമാണ് തനിഷ്കിൻറെ ഈ ശേഖരം. ജീവിതത്തിൻറെ ഓരോ തലങ്ങൾക്കും തികച്ചും അനുയോജ്യമായ പങ്കാളിയാണ് ഈ ഡിസൈനുകൾ.

Tanishq String it Collection

ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾക്കിടയിൽ തരംഗങ്ങൾ സൃഷ്ടിക്കുന്നതാണു കാണാനാകുന്നതെന്ന് ടൈറ്റൻ കമ്പനി ചീഫ് ഡിസൈൻ ഓഫിസർ രേവതി കാന്ത് പറഞ്ഞു. ഈ പ്രവണത കണക്കിലെടുത്ത് ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് ലൈറ്റ് വെയ്റ്റ് ശ്രേണി കൂടുതൽ വിപുലമാക്കുകയാണ്. സ്റ്റൈലീഷും ലൈറ്റ് വെയ്റ്റുമായ സ്ട്രിങ് ഇറ്റ് നെക്വെയർ ശേഖരം അവതരിപ്പിക്കാൻ തങ്ങൾക്ക് ആവേശമുണ്ട്. ക്ലാസിയും കാൻഡിഡും ലളിതവുമായ ശേഖരമാണ് തനിഷ്കിൻറെ സ്ട്രിങ് ഇറ്റ്. സ്റ്റൈലും സൗകര്യവും ഇഴുകിച്ചേരുന്ന വിധത്തിലാണ് ഓരോ ഡിസൈനും തയ്യാറാക്കിയിരിക്കുന്നത്. അതിലൂടെ ഉപഭോക്താക്കൾക്കും ഈ ആഭരണങ്ങളുടെ സൗന്ദര്യം ലഭ്യമാക്കുന്നു എന്ന് ഉറപ്പാക്കുകയാണെന്ന് രേവതി കാന്ത് കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.