Sections

തനിഷ്കിൻറെ ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിന് തുടക്കമായി

Thursday, Jul 10, 2025
Reported By Admin
Tanishq Launches 2025 Festival of Diamonds with 20% Off

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ആഭരണ ബ്രാൻഡുകളിലൊന്നായ തനിഷ്ക്, 2025-ലെ ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിന് തുടക്കം കുറിച്ചു. 15,000 രൂപ മുതൽ ആരംഭിക്കുന്ന പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങളുടെ ശേഖരമാണ് കാമ്പയിൻറെ ഭാഗമായി ഒരുക്കിയിരിക്കുന്നയ്. ആധുനിക സ്ത്രീക്കും അവരുടെ തിളക്കമാർന്ന നിരവധി ഭാവങ്ങൾക്കുമുള്ള തനിഷ്കിൻറെ ആദരവാണ് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സ്.

ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിൻറെ ഭാഗമായി ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വരെ ഇളവും തനിഷ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് 25 വരെയായിരിക്കും ഈ ഓഫർ. സ്റ്റോൺ അല്ലെങ്കിൽ കാരറ്റ് മൂല്യത്തിന് മാത്രം ബാധകമായ സാധാരണ പ്രമോഷനുകളിൽ നിന്നും വ്യത്യസ്തമായി, ഈ ഓഫർ മുഴുവൻ ഡയമണ്ട് ആഭരണത്തിനുമായാണ് നൽകുന്നത്.

വൈവിധ്യത്തിൻറെയും ശൈലിയുടെയും ആഘോഷമാണ് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സ്. മോതിരങ്ങൾ, കമ്മലുകൾ, നെക്ലേസുകൾ, ബ്രേസ്ലെറ്റുകൾ തുടങ്ങി 10,000-ത്തിലധികം ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.

തനിഷ്ക് സ്റ്റോർ സന്ദർശിച്ചോ tanishq.co.in ൽ ഓൺലൈനായി ഷോപ്പുചെയ്തോ ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിൻറെ ഭാഗമായ ഓഫറുകൾ സ്വന്തമാക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.