- Trending Now:
ഇരിങ്ങാലക്കുട ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് തയ്യൽ തൊഴിൽ പരിശീലനം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മികവിന്റെ കേന്ദ്രങ്ങളായി ബിആർസികളെയും ബഡ്സ് സ്കൂളുകളെയും മാറ്റി തീർക്കാൻ കഴിയുന്നത് വളരെ അഭിമാനകരമായ കാര്യമാണ്. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദപരം ആകണമെന്നും മന്ത്രി പറഞ്ഞു.
'വിങ്സ്' എന്ന പേരിലുള്ള തയ്യൽ പരിശീലനത്തിൽ ഓട്ടിസം സെൻററിലെ 18 അമ്മമാരെയും ഭിന്നശേഷി കുട്ടികളുടെ അമ്മമാരെയും സൗജന്യമായി തയ്യൽ പരിശീലിപ്പിച്ച് ഇവർക്ക് സ്വയം തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സംരംഭകത്വ ബോധവൽക്കരണ പരിപാടി... Read More
ഇരിങ്ങാലക്കുട മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: ജിഷ ജോബി അധ്യക്ഷത വഹിച്ചു. ബി.പി.സി. കെ. ആർ സത്യപാലൻ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, ഡി പി ഒ ബ്രിജി സാജൻ, അനുപം പോൾ എന്നിവർ സംസാരിച്ചു.
തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.