- Trending Now:
കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ടീ ഷർട്ട് ഡിസൈനുകൾ ക്ഷണിച്ചു. കേരള, കൊച്ചി എന്നിവ അടിസ്ഥാനമാക്കി ലൈറ്റ് കളറുകളിൽ മിനിമലിസ്റ്റിക് ഡിസൈനുകളാണ് ക്ഷണിക്കുന്നത്.
തയ്യാറാക്കിയ ഡിസൈനുകൾ ജനുവരി അഞ്ചിനകം #godoswnmarathon എന്ന ടാഗ് ലൈനോട് കൂടി ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഓഫീഷ്യൽ പേജിലേക്ക് അയക്കേണ്ടതാണ്. മികച്ച ഡിസൈനുകൾക്ക് ആകർഷകമായ സമ്മാനങ്ങളും, ജഴ്സി അനാവരണ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനും അവസരം ലഭിക്കും.
ഫെബ്രുവരി 11 നാണ് രണ്ടാം എഡിഷൻ മാരത്തൺ നടക്കുന്നത്. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ക്ലിയോസ്പോർട്സ് ആണ് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9094989498 ൽ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.