Sections

നിയന്ത്രണങ്ങൾക്കു കീഴിലല്ലാത്ത പദ്ധതികളിൽ നിക്ഷേപിക്കാതിരിക്കുക: എൻഎസ്ഇ എംഡിയും സിഇഒയുമായ ആശിഷ്‌കുമാർ ചൗഹാൻ

Saturday, Dec 30, 2023
Reported By Admin
NSE CEO

കൊച്ചി: സാമ്പത്തിക വളർച്ചയുടെ യാത്രയിലേക്ക് ഉൽസാഹത്തോടും വിവേകത്തോടും കൂടെ മുന്നോട്ടു വരാൻ എൻഎസ്ഇ എല്ലാവരേയും ക്ഷണിക്കുന്നു. രജിസ്ട്രേഡ് ഇടനിലക്കാരുമായി മാത്രം ഇടപാടുകൾ നടത്തുകയും നിയന്ത്രണങ്ങൾക്കു കീഴിലല്ലാത്ത പദ്ധതികളിൽ നിക്ഷേപിക്കാതിരിക്കുകയും ചെയ്യണം. ഓഹരി വിപണിയിലൂടെയുള്ള നിക്ഷേപമെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ദീർഘകാല സമ്പത്തു സൃഷ്ടിക്കലാണ്.

അസന്തുഷ്ടകരമായ ഒരു അനുഭവം ഏറെ പ്രതിരോധ ശേഷിയുള്ള നിക്ഷേപകരെ പോലും വിഷമത്തിലാക്കിയേക്കാം. ഓഹരി വിപണിയിൽ പുതുതായി എത്തിയതാണെങ്കിൽ ജാഗ്രതയോടെ ട്രേഡു ചെയ്യുക എന്നത് ഏറെ നിർണായകമാണ്. ഉയർന്ന നഷ്ടസാധ്യതയുള്ള ഡെറിവേറ്റീവുകൾ, ഓഹരി വിപണിയിലെ തുടർച്ചയായ ട്രേഡിങ് തുടങ്ങിയ ചതിക്കുഴികളിൽ വീഴരുത്.

ഇന്ത്യയുടെ വളർച്ചാഗാഥയിലെ പ്രതിബദ്ധതയുള്ള ഒരു പങ്കാളിയാകൂ. തിളക്കമാർന്ന ഒരു ഭാവിക്കായി വഴിതുറക്കൂ. മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ ദീർഘകാല നിക്ഷേപങ്ങൾ മെച്ചപ്പെട്ട ഫലം നൽകും. സന്തോഷകരവും അഭിവൃദ്ധിയോടു കൂടിയതുമായ 2024 ആശംസിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.