Sections

ഡെലിവറിബോയിയെ കുറിച്ചുള്ള  വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് റിവാര്‍ഡ്

Thursday, Jul 07, 2022
Reported By MANU KILIMANOOR
swiggy

സ്വിഗ്ഗി 5,000 രൂപ പാരിതോഷികം വാഗ്ദാനം ചെയ്യുന്നു


ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി(Swiggy) കുതിരപ്പുറത്തെത്തിയ ഡെലിവറിമാനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5,000 പാരിതോഷികം വാഗ്ദാനം ചെയ്യുന്നു. മുംബൈയിലെ മഴയ്ക്കിടയില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ കുതിരപ്പുറത്ത് യാത്ര ചെയ്ത  ഡെലിവറി പങ്കാളിയെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ബ്രാന്‍ഡ് നെറ്റിസണ്‍മാരോട് ആവശ്യപ്പെടുന്നു.കുതിരപ്പുറത്ത് സ്വിഗ്ഗിയുടെ ഡെലിവറി ബാഗുമായി യാത്ര ചെയ്യുന്ന വൈറലായ ഒരു വീഡിയോയിലെ ഡെലിവറി ഏജന്റിനെ തിരിച്ചറിയാന്‍ കമ്പനിക്ക് കഴിഞ്ഞില്ല.
കാറിനുള്ളില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയില്‍, സ്വിഗ്ഗി ഫുഡ് ഡെലിവറി ബാഗുമായി ഒരാള്‍ മുംബൈ റോഡില്‍ കുതിരപ്പുറത്ത് പോകുന്നത് കാണിക്കുന്നു. വീഡിയോ പിന്നില്‍ നിന്ന് പകര്‍ത്തിയതായതിനാല്‍ ആളെ തിരിച്ചറിയുന്നതില്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.

''നെറ്റിസണ്‍മാരുടെയും ഭക്ഷണപ്രിയരുടെയും ശ്രദ്ധയ്ക്ക്. ജീവനുള്ള വെളുത്ത കുതിരപ്പുറത്ത് (പ്രതിമയല്ല) ഞങ്ങളുടെ മോണോഗ്രാം ചെയ്ത ഡെലിവറി ബാഗ് ചുമക്കുന്ന ഒരു അജ്ഞാതന്റെ സമീപകാല അമേച്വര്‍ വീഡിയോ ഞങ്ങളെ അപ്രതീക്ഷിതവും എന്നാല്‍ വിലമതിക്കാനാവാത്തതുമായ പ്രശസ്തിയിലേക്ക് നയിച്ചതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ''സ്വിഗ്ഗി അവരുടെ  ഓണ്‍ലൈനില്‍ പോര്‍ട്ടലില്‍ എഴുതി.

വീഡിയോയിലെ ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, ഫുഡ് ഡെലിവറി ശൃംഖല സ്വിഗ്ഗി മണിയില്‍ 5,000 രൂപ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചു ''ഞങ്ങളുടെ ആകസ്മിക ബ്രാന്‍ഡ് അംബാസഡറിനെ കുറിച്ച് ഉപകാരപ്രദമായ ചില വിവരങ്ങള്‍ നല്‍കുന്ന ആദ്യ വ്യക്തിക്ക്, ഞങ്ങള്‍ പാരിതോഷികം നല്‍കും.'അവസാനം, സ്വിഗ്ഗി കൂട്ടിച്ചേര്‍ത്തു, ''മുന്നോട്ട് വരൂ. ഇന്ത്യയിലെ ഒരു നല്ല പൗരന്‍ എന്ന നിലയില്‍ നിങ്ങളുടെ പങ്ക് ചെയ്യുക. കാരണം കുതിരപ്പുറത്തിരിക്കുന്ന സ്വിഗ്ഗിമാനെ കുറിച്ച് കൂടുതല്‍ അറിയാന്‍ രാഷ്ട്രം ആഗ്രഹിക്കുന്നു. ഞങ്ങളും അങ്ങനെ തന്നെ.'


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.