Sections

സപ്ലൈകോ -ക്രിസ്തുമസ് ഫെയർ ഉദ്ഘാടനം ഇന്ന് (ഡിസം: 21)

Thursday, Dec 21, 2023
Reported By Admin
Xmas Fair

കേരളാസ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ പത്തനംതിട്ട ജില്ലാ ക്രിസ്തുമസ് ഫെയറിന്റെ ഉദ്ഘാടനം ഇന്ന് (ഡിസംബർ 21) വൈകിട്ട് നാലിന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും.

ക്രിസ്തുമസ് കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സർക്കാരിന്റെ വിപണി ഇടപെടൽ നടപടികളുടെ ഭാഗമായി നടത്തുന്ന ക്രിസ്തുമസ് ഫെയർ, ഡിസംബർ 21 മുതൽ 30 വരെ പത്തനംതിട്ട മുനിസിപ്പൽ ഓഫീസിനു എതിർവശം റോസ്മൗണ്ട് ഓഡിറ്റോറിയത്തിൽ നടക്കും.

ഫെയറിൽ നിന്നു അരിയും പലവ്യഞ്ജനങ്ങളും സബ്സിഡി നിരക്കിലും ഫ്രീസെയിൽ നിരക്കിലും ലഭിക്കും. ജനപ്രിയ കൺസ്യൂമർ ഉൽപ്പന്നങ്ങൾക്ക് ഡിസ്കൗണ്ടിനൊപ്പം പൊതുവിപണിയിൽ ലഭ്യമല്ലാത്ത സ്പെഷ്യൽ കോമ്പോ ഓഫറോടുകൂടിയ ഉൽപ്പന്നങ്ങളും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.